Thursday, June 4, 2026
Homeകേരളംകെഎസ്ഇബി ഉദ്യോഗസ്ഥർ ടച്ച് വെട്ടിന്‍റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ വെട്ടിനിരത്തി: കുടുംബം നിയമനടപടിയിലേയ്ക്ക്

കെഎസ്ഇബി ഉദ്യോഗസ്ഥർ ടച്ച് വെട്ടിന്‍റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ വെട്ടിനിരത്തി: കുടുംബം നിയമനടപടിയിലേയ്ക്ക്

പത്തനംതിട്ട: മഴക്കാലമെത്തിയതോടെ വൈദ്യുതി ലൈനുകളിൽ തട്ടുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു വെട്ടിനിരത്തൽ പരാതി വന്നിരിക്കുകയാണ് പത്തനംതിട്ടയിൽ നിന്നും. ടച്ച് വെട്ടിന്റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ കെഎസ്ഇബി വെട്ടിനിരത്തിയെന്നാണ് പരാതി. പത്തനംതിട്ട കവിയൂർ സ്വദേശി ഡോ. ജേക്കബ് ഉമ്മന്‍റെ പറമ്പിലെ തെങ്ങുകളാണ് വെട്ടിയത്. നിയമ നടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.

വൈദ്യുത ലൈനിൽ തട്ടുന്ന ഓലകൾ നേരത്തെ തന്നെ വെട്ടിയിട്ടുള്ളതാണെന്നും ഇന്നലെ വന്ന് ചെറിയ തെങ്ങുകൾ പൂർണമായും വെട്ടിനിരത്തിയെന്നുമാണ് പരാതി. നോട്ടീസൊന്നും നൽകിയിട്ടില്ല എന്നാണ് വീട്ടുകാർ പറയുന്നത്. 2.6 മീറ്റർ വരെയുള്ളത് വെട്ടും എന്നാണ് കെഎസ്ഇബി പറയുന്നത്. അത് തെങ്ങായാലും പ്ലാവായാലും തേക്കായാലും വെട്ടുമെന്ന് പറഞ്ഞു. അളന്നു നോക്കിയപ്പോൾ 2.6ന് അപ്പുറത്തുള്ളതും വെട്ടിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. അധികം പൊക്കത്തിലേക്ക് പോവാത്ത ഇനം തെങ്ങുകളും വെട്ടിയെന്ന് പരാതിയുണ്ട്. നിയമ നടപടികളിലേക്ക് പോകുമെന്നാണ് ജേക്കബ് ഉമ്മൻ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com