Thursday, November 5, 2026
Homeഅമേരിക്കപ്രവാസി മലയാളിയും എഴുത്തുകാരനുമായ സിജു ജേക്കബിന് ടി.വി .കൊച്ചുബാവ പുരസ്കാരം സമ്മാനിച്ചു

പ്രവാസി മലയാളിയും എഴുത്തുകാരനുമായ സിജു ജേക്കബിന് ടി.വി .കൊച്ചുബാവ പുരസ്കാരം സമ്മാനിച്ചു

തൃശ്ശൂർ: പ്രവാസി മലയാളിയും മാധ്യമപ്രവർത്തകനും സഞ്ചാരിയുമായ ശ്രദ്ധേയനായ എഴുത്തുകാരനുമായ സിജു ജേക്കബിന് ഈ വർഷത്തെ ടി.വി. കൊച്ചുബാവ സ്മാരക പ്രവാസി പുരസ്കാരം ലഭിച്ചു. തൃശ്ശൂർ ലിറ്റററി ഫോറം, ചേരൂർ സാഹിതി സാംസ്കാരിക കേന്ദ്രം എന്നിവർ ഹോൺബിൽ പബ്ലിക്കേഷൻസുമായി സഹകരിച്ച് സാഹിത്യ അക്കാദമി എം.ടി ഹാളിൽ സംഘടിപ്പിച്ച ‘അക്ഷരീയം’ വേദിയിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

ചടങ്ങിൽ ഈ വർഷത്തെ യൂസഫലി കേച്ചേരി സ്മാരക പുരസ്കാരം പ്രശസ്ത കവി പ്രഭാവർമ്മയ്ക്ക് പ്രൊഫ. എസ്.കെ. വസന്തൻ സമ്മാനിച്ചു. ഡോ. സോഹൻ റോയ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രഭാവർമ്മ മുഖ്യാതിഥിയായ ചടങ്ങിൽ കെ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മറ്റ് പുരസ്കാര ജേതാക്കൾ:

സി.പി. പോൾ ചൂണ്ടൽ സ്മാരക സാഹിത്യപുരസ്കാരം: സി.എസ്. ചന്ദ്രിക
കെ.ജെ. പള്ളത്ത് സാഹിത്യപുരസ്കാരം:റഫീഖ് അഹമ്മദ്
ടി.കെ.പി. ബാലചന്ദ്രൻ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം: ബാബു വെള്ളാപ്പള്ളി, ശ്രീദേവി അമ്പലപുരം.

ചടങ്ങിൽ വെച്ച് സാഹിതി സാഹിത്യ ആദരവ് എ.പി. നാരായണൻകുട്ടി, സുകുമാരൻ വി. പൂക്കുന്നം എന്നിവർ ഏറ്റുവാങ്ങി. ഡോ. എസ്.കെ. വസന്തൻ, കെ. രഘുനാഥൻ, വി. മുരളി, ഡോ. സരസ്വതി ബാലകൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, ഡോ. സെബാസ്റ്റ്യൻ ജോസഫ്, ബാലകൃഷ്ണൻ അഞ്ചത്ത്, അപർണ്ണ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ പുസ്തക പ്രകാശനങ്ങളും നടന്നു. തുടർന്ന് പുലരി തിയേറ്റേഴ്സിന്റെ ‘ആറാട്ടുപുഴ പിന്നെയും ഒഴുകുന്നു’ എന്ന നാടകവും അരങ്ങേറി.

സി. ആർ. ദാസിനും സുധീരയ്ക്കും ആദരം:

ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച തൃശ്ശൂർ പൗരാവലി ആദരിക്കലിൽ സാഹിത്യകാരൻ സി.ആർ. ദാസിനെയും എഴുത്തുകാരി കെ.പി. സുധീരയെയും ആദരിച്ചു. സമാദരണ ചടങ്ങിന്റെ ഉദ്ഘാടനം എഴുത്തുകാരൻ അശോകൻ ചെരുവിൽ നിർവ്വഹിച്ചു. ഡോ. ആനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.ആർ. ദാസിന്റെ കൃതികളെക്കുറിച്ച് താര വലിയേടത്ത്, സുരേഷ് കോമ്പാത്ത് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് കെ.പി. സുധീരയുടെ രചനാ ലോകങ്ങളെക്കുറിച്ചുള്ള സെമിനാറും സമാദരണവും നടന്നു. മാനസിയുടെ ഉദ്ഘാടന സന്ദേശം ചടങ്ങിൽ വായിച്ചു. ഡോ. സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷനായ സെമിനാറിൽ രാജ്കുമാരി വിനോദ്, കെ. രാജഗോപാൽ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ