Monday, July 20, 2026
Homeഅമേരിക്കഓസ്റ്റിനിൽ നിര്യാതനായ ജോർജ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും മെയ് 26 നു ചൊവ്വാഴ്ച ഹൂസ്റ്റണിൽ.

ഓസ്റ്റിനിൽ നിര്യാതനായ ജോർജ് മാത്യുവിന്റെ പൊതുദർശനവും സംസ്കാരവും മെയ് 26 നു ചൊവ്വാഴ്ച ഹൂസ്റ്റണിൽ.

ജീമോൻ റാന്നി

ഹൂസ്റ്റൺ: കുമ്പളാംപൊയ്ക കോടിയാട്ട് ജോർജ്‌ മാത്യു (അച്ചൻകുഞ്ഞ് – 73 വയസ്സ് ) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ മറിയാമ്മ മാത്യു വടശ്ശേരിക്കര ഇടത്തറ കല്ലുപറമ്പിൽ കുടുംബാംഗമാണ്

1972 മുതൽ 1987 വരെ ഇന്ത്യൻ എയർഫോർസിൽ സേവനമനുഷ്ഠിച്ച പരേതൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 1997 വരെ ജോലി ചെയ്തു. 1997 ൽ കുടുംബസമേതം ഹൂസ്റ്റണിൽ എത്തിയ പരേതൻ 1997 മുതൽ 2015 വരെ സൗത്ത് വെസ്റ്റ് ഓയിൽ ഫീൽഡിൽ ജോലി ചെയ്തു.

മക്കൾ: സ്വപ്‍ന വർഗീസ് – പ്രിൻസ് വർഗീസ്‌ (ഹാർട്ടഫോർഡ് കണക്റ്റികട്ട് ), ശോഭ ഡേവിഡ് – ഡെനിസ് ഡേവിഡ് (ഓസ്റ്റിൻ )

കൊച്ചുമക്കൾ: ഹാന, ആരോൺ, ജൂഡാ

സഹോദരങ്ങൾ: ഗ്രേസി വട്ടക്കുന്നേൽ (ഹൂസ്റ്റൺ), കെ.ജി. തോമസ് (കുമ്പളാംപൊയ്ക )
സാലി ജെയിംസ് (ഹൂസ്റ്റൺ) പരേതനായ ജോർജ്‌ വർഗീസ് (രാജു) ഹൂസ്റ്റൺ:

പൊതുദർശനം: മെയ് 26 നു ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810 Almeda Genoa Rd, Houston, TX 77048). ദേവാലയത്തിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ട് പോകുന്നതും 3 മണിക്ക് സൗത്ത് പാർക്ക് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ( South Park Funeral Home 1310 N Main St, Pearland, TX 77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലൈവ്സ്ട്രീം ലിങ്ക്.

കൂടുതൽ വിവരങ്ങൾക്ക്

പ്രിൻസ് വർഗീസ് : 203 448 8613

വാർത്ത: ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com