ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയുടെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് (22/05/2026, വെള്ളി) വൈകുന്നേരം 4.00 മണി വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
പരീക്ഷാ ഫലം വന്നതിന് പിന്നാലെ മാർക്കുകളിൽ പുനർപരിശോധന ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സമയം പ്രയോജനപ്പെടുത്താം. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ വെബ്‌സൈറ്റ് വഴി അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.



