Wednesday, May 20, 2026
Homeകേരളംഫിഷറീസ് വകുപ്പ് സിപി ജോണിനോ, ഷിബു ബേബി ജോണിനോ നൽകണമെന്ന ആവശ്യവുമായി ലത്തീൻ സഭ

ഫിഷറീസ് വകുപ്പ് സിപി ജോണിനോ, ഷിബു ബേബി ജോണിനോ നൽകണമെന്ന ആവശ്യവുമായി ലത്തീൻ സഭ

ഫിഷറീസ് വകുപ്പ് സിപി ജോണിനോ, ഷിബു ബേബി ജോണിനോ നൽകണമെന്ന ആവശ്യവുമായി ലത്തീൻ സഭ. ആവശ്യം തിരുവനന്തപുരം ലത്തീൻ അതിരൂപത മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ അറിയുന്ന ഒരാൾ ആകണം എന്ന് കഴിഞ്ഞ ദിവസവും ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സഭ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെറ്റോയെ വെള്ളയമ്പലത്തെ ബിഷപ്പ് ഹൗസിൽ നേരിട്ട് എത്തി കൂടിക്കാഴ്ച നടത്തി.

മത്സ്യമേഖലയെ പ്രതിനിധീകരിക്കുന്ന ഒരാൾ മന്ത്രിസഭയിൽ ഉണ്ടാകണമെന്ന ആവശ്യം നേതാക്കൾ അറിയിച്ചിരുന്നുവെന്ന് സഭാ പ്രതിനിധിയായ യുജിൻ പെരേര വ്യക്തമാക്കി. തീരദേശ മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആശങ്കയാണ് സഭ പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പല മന്ത്രിമാർക്കും കടൽ എന്താണെന്നും കടലിൻ്റെ ഒഴുക്ക് എന്താണെന്നും അറിയില്ല അത്തരം വിഷയങ്ങൾ ഒരാളാണ് ആ വകുപ്പ് കൈകാര്യം ചെയ്യേണ്ടത് എന്നും യുജിൻ പെരേര പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി അന്തർനാടകങ്ങൾ നടന്നുവെന്നും അതിൽ ലത്തീൻ സഭയുടെ ആവശ്യങ്ങൾ മറഞ്ഞുപോയെന്നും അദ്ദേഹം ആരോപിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com