Thursday, June 4, 2026
HomeKeralaജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണ്: താമരശ്ശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളാംപറമ്പിൽ

ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണ്: താമരശ്ശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളാംപറമ്പിൽ

കോഴിക്കോട്: വി.ഡി.സതീശൻ പിന്തുണയുമായി കത്തോലിക്കാ. ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാനാണെന്ന് താമരശ്ശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളാംപറമ്പിൽ പറഞ്ഞു. എംപിമാർ മാറി നിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണമെന്നും ഉപതെരഞ്ഞെടുപ്പിനുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിൽ വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വനം, കൃഷി വകുപ്പുകളിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിക്കണമെന്നും ചാക്കോ കാളാംപറമ്പിൽ പറഞ്ഞു.

കോൺഗ്രസിൽ ലീഡറിസം എന്ന് കത്തോലിക്കാസഭ.ജനം ആഗ്രഹിക്കുന്നത് വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് താമരശ്ശേരി രൂപത പ്രസിഡൻ്റ് ചാക്കോ കാളാംപറമ്പിൽ.അർഹതപ്പെട്ടവരെ മാറ്റിനിർത്തുന്നു നീതികേട്.ജനങ്ങളുടെ മനസ്സ് എന്താണെന്ന് കൂടി ചിന്തിക്കണം. മുകളിൽ നിന്ന് ഇറങ്ങുന്നവർ തീരുമാനം എടുക്കരുത്.നേതാക്കളുടെ ബാഹുല്യം ദൗർബല്യം ആകരുത്.

എംപിമാർ മാറി നിൽക്കണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കണം. ഉപതെരഞ്ഞെടുപ്പുകൾ ജനത്തോടുള്ള വെല്ലുവിളി. ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ തിരിച്ചടിക്ക് സാധ്യത. മന്ത്രിസഭയിൽ അർഹിക്കുന്ന പ്രതിനിധ്യം വേണമെന്ന് കത്തോലിക്കാ ആവശ്യമാണ്.

വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വനം, കൃഷി വകുപ്പുകളിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിക്കണം.ഈ വകുപ്പുകളിൽ നിന്ന് സമുദായത്തിന് നീതി ലഭിക്കുന്നില്ല.എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന വിധത്തിലാകണം മന്ത്രിസഭ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com