മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ.പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ് പി ജെ അലക്സാണ്ടർ.
വിരമിച്ച ശേഷവും പൊലീസ് സേനയക്ക് വേണ്ടുന്ന വിവധ പരിഷ്കരണങ്ങളെപ്പറ്റിയും സംസാരിക്കുകയും എഴുതുകയും ചെയ്തയാളാണ് പി ജെ അലക്സാണ്ടർ. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകൾ എത്തിയ ശേഷം ചൊവ്വാഴ്ചയാണ് സംസ്കാരം. മൃതദേഹം കവടിയാറുള്ള സ്വവസതിയിലാണ്.



