Monday, October 5, 2026
Homeകേരളംസൗകര്യപ്രദമായ വസ്ത്രം മതി’; വേനലവധിയിൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മിഷൻ.

സൗകര്യപ്രദമായ വസ്ത്രം മതി’; വേനലവധിയിൽ സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമ്മിഷൻ.

സ്‌കൂളുകളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന പരിശീലനങ്ങൾ രാവിലെ പത്തരയ്ക്ക്‌ അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷൻ. ചൂട് കുറയുന്നതുവരെ സ്‌കൂൾ യൂണിഫോം നിർബന്ധമാക്കരുത്.
കുട്ടികളുടെ കളികൾ, എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് ആൻഡ്‌ ഗൈഡ്‌സ് പരേഡ്, പരിശീലനം, അസംബ്ലി, വിനോദയാത്രകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കണമെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ, അംഗങ്ങളായ ഷാജേഷ് ഭാസ്‌കർ, ഡോ. വിൽസൺ എന്നിവരുടെ ഫുൾബെഞ്ച് ഉത്തരവായി.

വിവിധ പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സ്‌കൂൾ യൂണിഫോം ധരിക്കുന്നതിൽ താത്‌കാലിക ഇളവ് നൽകി സൗകര്യപ്രദമായ വസ്ത്രം ധരിക്കാൻ അനുവദിക്കണം. പരിശീലനങ്ങൾ രാവിലെമുതൽ വൈകീട്ടുവരെ നടത്തുന്നതും കുട്ടികളെ യൂണിഫോം ധരിപ്പിക്കുന്നതും കടുത്ത ബാലാവകാശ ലംഘനമാണ്
സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പരിശീലനങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകണം എന്ന തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയിലാണ് കമ്മിഷൻ ഉത്തരവ്.

നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.പി.സി. സ്റ്റേറ്റ് നോഡൽ ഓഫീസർ, എൻ.സി.സി. അഡീഷണൽ ഡയറക്ടർ ജനറൽ, സ്‌കൗട്ട്‌സ് ആൻഡ്‌ ഗൈഡ്‌സ് ചീഫ് കമ്മിഷണർ എന്നിവർ നടപ്പാക്കണം. സ്വീകരിച്ച നടപടി 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ