സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻഇടിവ്. പവന് 1,040 രൂപ കുറഞ്ഞ് 1,12,160 രൂപയായി. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായിരിക്കുകയാണ്. ഇന്നലെ സ്വർണനിരക്കിൽ രണ്ടുതവണ മാറ്റം സംഭവിച്ചിരുന്നു. രാവിലെ ആഗോള വിപണിയിൽ പവന് 880 രൂപ കുറഞ്ഞ് 112,600 രൂപയായിരുന്നു. ഉച്ചയ്ക്കുശേഷം പവന് 600 രൂപ കൂടി 113,200 രൂപയിലെത്തിയിരുന്നു.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ 18,19 ദിവസങ്ങളിലായിരുന്നു. അന്ന് പവന് 114,240 രൂപയും ഗ്രാമിന് 14,280 രൂപയുമായിരുന്നു. ഏപ്രിൽ രണ്ടിനായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 109,240 രൂപയും ഗ്രാമിന് 13,655 രൂപയുമായിരുന്നു.



