Thursday, November 5, 2026
Homeകേരളംപത്തനാപുരത്ത് മികച്ച പോളിങ്ങാണ്, തനിക്ക് വോട്ട് ചെയ്തവർ സന്തോഷത്തോടെ അത് തുറന്നു പറയുന്നുണ്ട്' - കെ...

പത്തനാപുരത്ത് മികച്ച പോളിങ്ങാണ്, തനിക്ക് വോട്ട് ചെയ്തവർ സന്തോഷത്തോടെ അത് തുറന്നു പറയുന്നുണ്ട്’ – കെ ബി ഗണേഷ്കുമാർ.

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ടെന്ന് പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കെ ബി ഗണേഷ്കുമാർ. തനിക്ക് വോട്ട് ചെയ്തവർ സന്തോഷത്തോടെ അത് തുറന്നു പറയുന്നുണ്ട്.പത്തനാപുരത്ത് മികച്ച പോളിങ്ങാണെന്നും ഗണേഷ് കുമാർ പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന.

രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.അതേസമയം ഷൊർണൂരിൽ കള്ളവോട്ടെന്ന് ആരോപണം. കന്നിവോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് പരാതി. ബി നിഖിൽ എന്നയാളുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്.

പരുത്തിപ്ര ബിഎംഎസ്എൽപി സ്കൂളിലെ 169 നമ്പർ ബൂത്തിലാണ് കള്ളവോട്ട് ചെയ്‌തെന്ന ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം ടെൻഡർ വോട്ടിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർ പരാതി നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ