സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണൽ സെന്റർ സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ കാർണിവൽ 2026 വർക്കല ബീച്ചിൽ തുടക്കമായി. വർക്കല എം.എൽ.എ അഡ്വ. വി. ജോയി കാർണിവലിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പൊതുജനങ്ങളിൽ ഫിറ്റ്നസ്, കായികം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ നിരവധി പ്രമുഖരും കായികതാരങ്ങളും ഫിറ്റ്നസ് പ്രേമികളും പങ്കുചേർന്നു.
ഖേൽ രത്ന ജേതാവ് പി. ആർ. ശ്രീജേഷ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പൊതുജനങ്ങൾ കായികപ്രവർത്തനങ്ങളിൽ കൂടുതലായി പങ്കെടുക്കണമെന്നും ഫിറ്റ്നസ് ജീവിതശൈലിയായി സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വർക്കല മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ഗീത ഹേമചന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
വിശിഷ്ട അതിഥികൾ ചേർന്ന് ഫ്ലയിംഗ് സ്കൈ ബലൂൺ ഉയർത്തി കാർണിവലിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. സായ് റീജിയണൽ സെന്റർ തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ വർഷ സബാലെ ചടങ്ങിൽ സ്വാഗതമാശംസിച്ചു.
പ്രായഭേദമന്യേ ഫിറ്റ്നസ് ജീവിതത്തിൻ്റെ ഭാഗം ആക്കാനും രാജ്യത്തിൻ്റെ കായിക സംസ്കാരവും ആരോഗ്യബോധവും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഫിറ്റ് ഇന്ത്യ കാർണിവൽ 2026 സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ശക്തിപ്പെടുത്തുന്നതിനാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ഡോ. എസ്. സി. യാദവ് അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ രാംകുമാർ ചടങ്ങിൽ നന്ദി അറിയിച്ചു കാർണിവൽ മാർച്ച് 15ന് സമാപിക്കും



