കൊല്ലം നിലമേലിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചടയമംഗലം പോലീസ് കേസ്സെടുത്തു അന്വേഷണം തുടങ്ങി
മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു . ഇത് പ്രധാനമായും പരിശോധിക്കും . പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.നിലമേൽ പ്ലാച്ചിയോട് സ്വദേശി റഷീദ ബീവി റഷീദ ബീവിയുടെ മരുമകൻ ഷാജി എന്നിവരാണ് മരണപ്പെട്ടത്.
മരിച്ച ഷാജിയുടെ ഭാര്യ സജിമോളെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.ഷാജിയും കുടുംബവും സുഹൃത്ത് കണ്ണനും ഉൾപ്പടെ 6 പേർ വിഴിഞ്ഞത്തുള്ള ഹോട്ടലിൽ സീ ഫുഡ് കഴിക്കാൻ പോയിരുന്നു . വീട്ടിലെത്തിയ റഷീദ ബീവിക്കും മരുമകൻ ഷാജിക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് റഷീദ ബീവിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇവർ ഭക്ഷണം കഴിച്ചെന്ന് പറയുന്ന വിഴിഞ്ഞത്തെ ഹോട്ടൽ പോലീസ് താല്കാലികമായി അടപ്പിച്ചു.



