Thursday, October 8, 2026
Homeകേരളംതൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക -കേരള മഹിളാ സംഘം പത്തനംതിട്ട

തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക -കേരള മഹിളാ സംഘം പത്തനംതിട്ട

ദീപ ആർ അടൂർ

പത്തനംതിട്ട : തിരുവല്ലയിൽ സ്പാ സെൻ്ററിൽ നടന്ന അതിക്രൂരവും പൈശാചികവുമായ കൂട്ടബലാത്സംഗവും ഗുണ്ടാ അക്രമവും നടന്നതിന് എതിരെ കേരള മഹിളാ സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി സഖാവ് കെ.പത്മിനി അമ്മയുടെ അധ്യക്ഷതയിൽ കൂടുകയും സംഘത്തിൻറെ ജില്ലാ സെക്രട്ടറി സഖാവ് വിജയമ്മ ഭാസ്കരൻ സ്വാഗതം ആശംസിക്കുകയും ചെയ്തു.

കേരളംമഹിളാ സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി സഖാവ് വിജയമ്മ ലാലി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.കാപ്പാ ലിസ്റ്റിൽ ജയിലിലാ യിരുന്നഒരാളുടെ നേതൃത്വത്തിൽ ആയിരുന്നു ഗുണ്ടാസംഘം അവിടെ എത്തുകയും പണം ആവശ്യപ്പെടുകയും, പണം കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ ജീവനക്കാരിയെ അതിക്രൂരമായി മർദ്ദിക്കുകയും കൂട്ടബലാൽസംഘം ചെയ്യുകയും ചെയ്തത് കേരളത്തിലാണെന്ന് ഓർക്കണം. കേരളത്തിൽ സ്ത്രീപക്ഷ ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന ഈ സാഹചര്യത്തിൽ ഒരിക്കലും ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടാവാൻ പാടില്ലായിരുന്നു. ഇതിനെതിരെ സർക്കാരും പോലീസും ഇടപെട്ട് ഈ ക്രൂരകൃത്യം ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ എത്രയും പെട്ടെന്ന് സാധിക്കണം എന്ന് കേരള മഹിളാസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു.

അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതുവരെ കേരള മഹിളാ സംഘത്തിൻറെ പോരാട്ടം തുടരും. സഖാക്കൾ സുമതി നരേന്ദ്രൻ, മിനിമോഹൻ , അനു സി.കെ.വിലാസിനി, രാജി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

ദീപ ആർ അടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ