Monday, October 5, 2026
Homeകേരളംമുന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിനു ഒരു വർഷംകൊണ്ട് റെക്കോർഡ് വരുമാനം

മുന്നാറിലെ കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസിനു ഒരു വർഷംകൊണ്ട് റെക്കോർഡ് വരുമാനം

ഒരു വർഷംകൊണ്ട് റെക്കോർഡ് വരുമാനവുമായി മുന്നാറിലെ
കെഎസ്ആർടിസി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്. മൂന്നാറിന്റെ വിനോദ സഞ്ചാരത്തിന് കരുത്തേകാന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബസ് സർവീസ് വരുമാനം 1.5 കോടി കഴിഞ്ഞു. മൂന്നാർ ടൂറിസം രംഗത്തിന് പുതുദിശാബോധവും ഉണർവും നൽകി ആരംഭിച്ച കെഎസ്ആർ ടിസി റോയൽ വ്യൂ ഡബിൾ ഡക്കർ സൈറ്റ് സീയിങ് സർവിസാണ് ചരിത്രം കുറിച്ചു മുന്നേറുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് മുന്നാർ ഡിപ്പോയിൽ നിന്നും ബസ് സർവീസ് ആരംഭിച്ചത്.ഒരു വർഷം പിന്നിടുമ്പോൾ ഒന്നരക്കോടി രൂപയുടെ റെക്കോർഡ് വരുമാനം എന്ന നേട്ടം ബസ് സ്വന്തമാക്കി കഴിഞ്ഞു. നാളിതുവരെ 40000ലേറെ പേർ ബസിൽ യാത്ര ചെയ്തു.

ആദ്യ മിറങ്ങിയ ബസിന് ജനങ്ങൾക്കി ടയിൽ സ്വീകാര്യത ലഭിച്ചതോടെ ജനുവരി നാലിന് ഒരു പുതിയ ഡബിൾ ഡക്കർ ബസും കെ എസ്‌ ആർ ടി സി നിരത്തിലിറക്കി. ഇരുനിലകളും ഗ്ലാസ്സുകളാൽ നിർമിതമായ ഡബിൾ ഡെക്കർ ബസ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ്.

പ്രകൃതി രമണി യമായ മുന്നാറിന്റെ മല മടക്കു ളിലൂടെയും പച്ചപ്പ് നിറഞ്ഞ തേയില തോട്ടത്തിനിടെയിലൂടെ യുള്ള യാത്ര സഞ്ചാരികളുടെ മനം കവരുന്നുകെഎ സ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള ബസ് സർവീസ് മൂന്നാറിലെത്തുന്ന സ്വദേശികളും വിദേശികളും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ