Thursday, October 8, 2026
Homeകേരളംപത്തനംതിട്ട : ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചു

പത്തനംതിട്ട : ലോക മണ്ണ് ദിനാചരണം സംഘടിപ്പിച്ചു

ജില്ലാമണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാചരണവും നഗര കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് അനക്സ് ഹാളില്‍ നടന്ന ദിനാചരണം നഗരസഭ ചെയര്‍പേഴ്സണ്‍ എം ആര്‍ കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മണ്ണ് ശ്രേണികളുടെ ഇന്‍ഫില്‍ട്രേഷന്‍ റിപ്പോര്‍ട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രകാശനം ചെയ്തു.

പന്തളം നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സാബിത അധ്യക്ഷയായി. സൗജന്യ മണ്ണ് പരിശോധന കാമ്പയിന്റെ ഉദ്ഘാടനം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി പ്രദീപ് നിര്‍വഹിച്ചു. ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി ജസ്റ്റിന്‍ പദ്ധതി വിശദീകരിച്ചു. ജില്ലയില്‍ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയെ സംബന്ധിച്ച് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എസ് അരുണ്‍കുമാര്‍ വിശദീകരിച്ചു. മണ്ണ് പരിവേഷണ ഓഫീസര്‍ അര്‍ച്ചന ഉണ്ണികൃഷ്ണന്‍ മണ്ണ് ദിന പ്രതിജ്ഞ ചൊല്ലി.

മണ്ണ് ദിനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചന മത്സര വിജയികള്‍ക്ക് പന്തളം നഗരസഭാംഗം കെ ആര്‍ വിജയകുമാര്‍ സമ്മാനം വിതരണം ചെയ്തു.

പന്തളം നഗരസഭയിലെ മികച്ച ജൈവകര്‍ഷകന്‍ ഉണ്ണികൃഷ്ണകുറുപ്പിനെയും മുതിര്‍ന്ന കര്‍ഷകന്‍ ചന്ദ്രന്‍ ഉണ്ണിത്താനെയും മികച്ച കര്‍ഷക കൂട്ടായ്മയേയും ആദരിച്ചു.

കീടരോഗ നിയന്ത്രണം പച്ചക്കറി വിളകളിലും പഴവര്‍ഗങ്ങളിലും, മട്ടുപ്പാവ് കൃഷിയിലെ സൂക്ഷ്മ കണിക ജലസേചന രീതികളും നൂതന സാങ്കേതിക വിദ്യകളും എന്നീ വിഷയങ്ങളില്‍ തിരുവല്ല എആര്‍എസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എസ് ആര്‍ ബിന്‍സീന, അഗ്രികള്‍ച്ചറല്‍ കണ്‍സള്‍ട്ടന്റ് വൈ അനീഷ് രാജ് എന്നിവര്‍ ക്ലാസ് നയിച്ചു. പന്തളം നഗരസഭാംഗം കെ ബിജു, കെ ആര്‍ രവി, മണ്ണ് പര്യവേഷണം ഓഫീസര്‍ ബി ജെ സുല്‍ഫി, പന്തളം നഗരസഭാംഗങ്ങള്‍, കൃഷി ഓഫീസര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ