Thursday, October 8, 2026
Homeകേരളം'അന്‍പ് 2025' ജില്ലാതല ബോധവല്‍കരണ ക്യാമ്പയിന്‍

‘അന്‍പ് 2025’ ജില്ലാതല ബോധവല്‍കരണ ക്യാമ്പയിന്‍

അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ നേതൃത്വത്തില്‍ എല്‍എല്‍സികളുടെ സഹകരണത്തോടെ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്ന ബോധവല്‍കരണ കാമ്പയിന്‍ ‘അന്‍പ് 2025’അടൂരില്‍ സംഘടിപ്പിച്ചു.

അടൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ റീന സാമുവല്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശം സംരക്ഷിക്കേണ്ടതും അവരെ സാമൂഹികമായി ഉള്‍ക്കൊള്ളിക്കേണ്ടതും സമൂഹത്തിന്റെ കടമയാണെന്ന് റീന സാമുവല്‍ പറഞ്ഞു.

ഭിന്നശേഷി അവകാശ നിയമത്തിലെ പ്രധാന വ്യവസ്ഥകളും അവകാശ ലംഘനങ്ങള്‍ക്കെതിരെ സ്വീകരിക്കാവുന്ന നിയമപരമായ നടപടികളും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി. ടി. ബാബുരാജ് വിശദീകരിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ ഷംലാ ബീഗം, ഡെപ്യൂട്ടി സെക്രട്ടറി ആര്‍ രാജീവ് , എല്‍ എല്‍ സി ജില്ലാ കോര്‍ഡിനേറ്റര്‍ ധന്യ മോഹന്‍, കെ.എസ്.എസ്.എം കോ-ഓര്‍ഡിനേറ്റര്‍ എ. എല്‍ പ്രീതാകുമാരി , സീനിയര്‍ സൂപ്രണ്ട് എം. എസ് ശിവദാസ് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ