കോഴിക്കോട് മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹന അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
ഇന്ന് പുലർച്ചെ 5 മണിയോടെയാണ് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിൽ ബൈക്കും പാൽ കൊണ്ടുപോകുന്ന മിനി പിക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനെ ഉടനെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.



