ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഹോമയുടെ കേരള കൺവെൻഷൻ കോട്ടയം വിൻസർ കാസ്റ്റിൽ ഹോട്ടൽലിൽ ജനുവരി മാസം 9ന് വെള്ളിയാഴ്ച തുടക്കം കുറിക്കുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ, രാഷ്ട്രീയ പ്രവർത്തകർ,സാമുദായിക സാംസ്കാരിക പ്രവർത്തകർ എന്നിവർ കേരള കൺവെൻഷൻ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുവാൻ എത്തിച്ചേരും..
പ്രോഗ്രാമിൽ, ജനഹൃദയങ്ങൾ കീഴടക്കുന്ന സൂപ്പർതാരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന വിവിധ കാലാപരിപാടികൾ കേരളാ കൺവൻഷന്റെ മാറ്റ് കൂട്ടും. ഏകദേശം ആയിരത്തിൽപരം ആളുകൾക്ക് ഇരിക്കാവുന്നതാണ് കോട്ടയം വിൻസർ കാസ്സിൽ ഓഡിറ്റോറിയം
അതിനെത്തുടർന്ന് ഇരുനൂറ്റി അമ്പതോളം അമേരിക്കൻ, കനേഡിയൻ മലയാളികൾ അണിചേരുന്ന കുമരകം ബോട്ടിംഗ് ഉല്ലാസ യാത്ര ജനുവരി മാസം പത്താം തീയതി കുമരകത്ത് വച്ച് നടത്തപ്പെടും. പതിനൊന്നാം തീയതി എറണാകുളത്ത് ഗോകുലം ഹോട്ടലിൽ വച്ച് വച്ച് നടത്തപ്പെടുന്ന ബിസിനസ് മീറ്റോടെ കേരള കൺവെൻഷൻ പ്രവർത്തനങ്ങൾക്ക് സമാപനം കുറിക്കും.
അമേരിക്കയുടെയും കാനഡയുടയും വിവിധഭാഗങ്ങളിൽ നിന്ന് ഏകദേശം 250 ഓളം ആളുകൾ കൺവെൻഷനിലേക്ക് ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു.. ഇനിയും നിരവധി ആളുകൾ രജിസ്റ്റർ ചെയ്യുവാൻ മുന്നോട്ടു വന്നിട്ടുണ്ട്.
നമ്മുടെ സ്വന്തം സംഘടനകളുടെ സംഘടനയായ ഫോമയുടെ കേരള കൺവെൻഷൻ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നതായി അറിയിക്കുന്നു .




