നിൻ വരവിനായ്
എത്രയോ കാലമായി
ഞാൻ കൊതിക്കുന്നു നിന്നെ
എന്റെയീ ഏകദിശാ പ്രണയം
നിനക്കറിയില്ലല്ലോ
നിന്റെ രുചിയെന്റെ മൂകുളത്തിൽ
തൊട്ടനാൾതൊട്ട് തുടരുന്നൊരീ
സ്നേഹം
മണ്ണിന്റെ വരദാനമായ
പ്രകൃതിദത്തമായ
നിന്നെതൊട്ടു തലോടുവാൻ
നിന്റെ മണമൊന്നാസ്വദിക്കാൻ
വെമ്പൽ കൊള്ളുന്നു.
മഴക്കാലമായാൽ
ഇടിമുഴങ്ങിയാൽ
എന്റെ മനതാരിലൊരു മയൂരം
നടനമാടും
എന്നുമെന്റെ തൊടിയിലെ
ഭിക്ഷാപാത്രത്തിൽ
നീയുണ്ടായിരുന്നെങ്കിലെന്ന്
ഓർക്കുന്നു ഞാൻ.
ഭോജനശാലയിലെ
വിലവിവരപട്ടികയിൽ പലവട്ടം
കണ്ണുകളുടക്കി.
പ്രകൃതിദത്തമാണിഷ്ടമെങ്കിലും
മഷ്റൂം എന്ന ഓമന
പേരുകണ്ടാൽ
പൂത്തിരി കത്തുമെന്നിൽ.
വിടില്ല എന്ന വാശിയോടെ
ആർത്തിയോടെ അകത്താക്കും
ഞാൻ.



