Tuesday, August 18, 2026
Homeകേരളം2025 സെപ്തംബര്‍ 12-ന് ശ്രീ. എ.എന്‍ ഷംസീര്‍ കേരള നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റിട്ട് മൂന്ന്...

2025 സെപ്തംബര്‍ 12-ന് ശ്രീ. എ.എന്‍ ഷംസീര്‍ കേരള നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റിട്ട് മൂന്ന് വര്‍ഷം.

പുനലൂർ: കേരളത്തിന്റെ 24-ാംമത് സ്പീക്കറായി എ.എന്‍.ഷംസീര്‍ സ്ഥാനമേറ്റെടുത്തിട്ട് സെപ്തംബര്‍ 12 ന് മൂന്ന് വര്‍ഷം തികയുന്നു.

ഈ മൂന്ന് വര്‍ഷക്കാലം കേരള നിയമസഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിനാകെ അഭിമാനിക്കാവുന്ന ഒന്നാണ്.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതുമായ ഒന്ന് നിയമസഭാ പുസ്തകോത്സവം തന്നെയാണ്.

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷം ഒരു ജനാധിപത്യസ്ഥാപനത്തിന് ഇതിലും ഭംഗിയായി നിര്‍വ്വഹിക്കാനാകുമോ എന്ന് സംശയമാണ്.

ഒരു നൂറ്റാണ്ടിന്റെ ചരിത്രസമ്പത്ത് കാത്തുസൂക്ഷിക്കുന്ന നിയമസഭാ ലൈബ്രറിയുടെ അംഗത്വം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി.

ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച KLIBF- കേരള നിയമസഭാ പുസ്തകോത്സവം വിജയകരമായ മൂന്ന് പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു.

രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നിയമസഭ ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

ഈ പുസ്തകോത്സവ കാലയളവുകളില്‍ നിയമസഭാ മന്ദിരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് അതൊരു ജനകീയ ഉത്സവമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ കലാസാഹിത്യസാംസ്കാരിക
സാമൂഹിക മേഖലകളിലെ മഹത്പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി “നിയമസഭാ അവാർഡ്” ഏർപ്പെടുത്തി.

ഓരോ സഭാസമ്മേളനകാലയളവിലും സ്പീക്കര്‍ സഭയിലില്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായി നിശ്ചയിക്കുന്ന മൂന്നംഗ ചെയര്‍മാന്‍മാരുടെ പാനലിലേക്ക് ആദ്യമായി മൂന്ന് വനിതാ സാമാജികരെ നിയോഗിച്ചുക്കൊണ്ട് മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി.

യു.പ്രതിഭ, സി.കെ. ആശ, കെ.കെ രമ എന്നീ വനിതാംഗങ്ങളാണ് സഭയുടെ 7-ാം സമ്മേളനത്തില്‍ ഈ പാനലില്‍ അംഗങ്ങളായത്.

അമ്പതാണ്ടുകള്‍ തുടര്‍ച്ചയായി നിയമസഭാസാമാജികനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദരിച്ചുക്കൊണ്ട് അദ്ദേഹം കേരള നിയമസഭയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരദ്ധ്യായത്തിന് കയ്യൊപ്പ് ചാര്‍ത്തി.

ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ സംവാദങ്ങളെ വിവര്‍ത്തനം ചെയ്യുക എന്ന ചരിത്രപരമായ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നല്കി.

കോണ്‍സ്റ്റിറ്റ്യൂഷണല്‍ അസംബ്ലി ഡിബേറ്റ്സിന്റെ മലയാളപരിഭാഷയുടെ ഒന്നാം വാല്യം ഈ വര്‍ഷം പ്രകാശനം ചെയ്യപ്പെട്ടത് മറ്റൊരു ചരിത്രമുഹൂര്‍ത്തം.

അതോടൊപ്പം, വജ്രകാന്തിയില്‍ പതിനാലാം കേരള നിയമസഭ,
കേരളം പാസാക്കിയ നിയമങ്ങള്‍ –
പ്രഭാവപഠനങ്ങള്‍ വാല്യം II,
ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II,
സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും
എന്നീ നാലുപുസ്തകങ്ങള്‍ കൂടി തയ്യാറാക്കി പ്രകാശനം ചെയ്തു.

കേരളസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച ദാര്‍ശനികനായ നേതാവുമായ ഇ എം എസ് – ന്റെ സ്മരണക്കായി ഇ എം എസ് സ്മൃതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുക്കൊണ്ട് കേരള നിയമസഭാ മ്യൂസിയത്തിനെ കൂടുതല്‍ അര്‍ത്ഥവത്താക്കി.

എം.എല്‍.എ. മാരുടെ വാസസ്ഥലമായ പഴയ പമ്പാ ബ്ലോക്ക് പൊളിച്ചുമാറ്റി, മുഴുവന്‍ ഫ്ലാറ്റുകള്‍ എന്ന നിലയില്‍ പമ്പാ ബ്ലോക്ക് പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍, 2025 ഡിസംബറില്‍ പണി പൂര്‍ത്തിയാകും വിധം, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ദ്രുതഗതിയില്‍ മുന്നേറി.

നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ഏറ്റവും ഉചിതമായി തന്നെ ആഘോഷിക്കുകയുണ്ടായി. അന്നത്തെ ഉപരാഷ്ട്രപതി ശ്രീ. ജഗ്‌ദീപ് ധന്‍കര്‍ ആണ് രജതജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്.
അതോടനുബന്ധിച്ച്, നിയമസഭാ പരിസരം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.

സൗഹൃദവും സംവാദവും കൈക്കോര്‍ക്കുന്ന കേരള നിയമസഭയില്‍ പല കാലങ്ങളിലായി അംഗങ്ങളായ മുന്‍സാമാജികര്‍ക്കും നിലവിലെ സാമാജികര്‍ക്കും ഒത്തുചേരാന്‍ ‘പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍’ എന്ന പേരില്‍ ഒരു സ്നേഹക്കൂട്ടായ്മുയ്ക്ക് അദ്ദേഹം നേതൃത്വം കൊടുത്തത് ഹാര്‍ദ്ദവമായ അനുഭവമായി.

ഈ ചടങ്ങില്‍ വച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികരെയും മുതിര്‍ മുന്‍ നിയമസഭാ ജീവനക്കാരെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുകയുണ്ടായി.

ഈ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും അര്‍ത്ഥവത്തും വര്‍ണ്ണാഭവും ജനകീയവുമാക്കാന്‍ സ്പീക്കര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ