Monday, May 4, 2026
Homeകേരളംകാസർഗോഡ് ദേശീയപാത 66-ൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർഗോഡ് ദേശീയപാത 66-ൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കാസർഗോഡ് ദേശീയപാത 66-ൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടി വീണ് രണ്ട് തൊഴിലാളികളായ വടകര നാദാപുരം റോഡ് സ്വദേശി അക്ഷയ് (30), മണിയൂർ സ്വദേശി അശിൻ (26) എന്നിവരാണ് മരിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരാണ്.

ദേശീയപാത 66ൽ ആറുവരിപ്പാത നിർമാണം പൂർത്തിയായ മൊഗ്രാൽ– പുത്തൂരിൽ ഉച്ചയോടെയാണ് അപകടം നടന്നത്. തെരുവ് വിളക്ക് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി സ്ഥാപിക്കുന്നതിനിടെ ക്രെയിനിൻ്റെ ഹൈഡ്രോളിക് ബോക്സ് തകർന്ന് വീഴുകയായിരുന്നു. ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന അക്ഷയും അശ്വിനും സർവ്വീസ് റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അശ്വിനും മരണപ്പെട്ടു. കുമ്പള പൊലീസ് കേസെടുത്ത് അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com