Sunday, September 6, 2026
Homeകേരളംതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം നടത്താം: കേരള ഹൈക്കോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം നടത്താം: കേരള ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമത്തില്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.പമ്പയുടെ വിശുദ്ധി സംരക്ഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പമ്പയില്‍ സ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംഗമത്തിന്റെ ഭാഗമായി നടത്തരുതെന്നും കണക്കുകൾ കൃത്യമായി സൂക്ഷിച്ച് 45 ദിവസത്തിനുള്ളിൽ ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് നല്‍കണമെന്നും ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകി.

രാഷ്ട്രീയവും വാണിജ്യപരവുമായ പരിപാടിയാണ് ഭക്തിയുടെയും വിനോദ സഞ്ചാരത്തിന്റെയും പേരിൽ ആഗോള അയ്യപ്പ സംഗമമെന്ന് പറഞ്ഞ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിച്ച ഹർജികൾ പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തത തേടിയിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി, അതിന്റെ ലക്ഷ്യം, സ്വഭാവം,ധനസമാഹണം പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്നിവയിൽ വ്യക്തത വരുത്താനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇതിന് നൽകിയ മറുപടി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ആഗോള അയ്യപ്പ സംഗമത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ