ചെമ്പഴന്തിയിലുള്ള വയൽവാരത്തു
വീട്ടിൽ
പ്രപഞ്ച ദീപമാകാൻ പിറന്ന
പുണ്യാത്മാവേ
അനാചാര ദുഷ്ചിന്തകൾ മാറ്റാനങ്ങു
കൊളുത്തിയ തിരി ജ്വലിപ്പൂ
ലോകമെങ്ങും
ഉച്ചനീചത്വമെന്ന പ്രാകൃതരീതി മാറ്റാൻ
വർണ്ണരഹിതമായ പന്തി
വിരുനൊരുക്കി
ജാതിഭേദങ്ങൾക്കതീതം മാനവനെന്ന
മന്ത്രം
നല്ല മനുഷ്യനായാൽ മതമെത്ര
നിസ്സാരം
മനുഷ്യ മനസ്സിലെ അന്ധകാരമകറ്റാൻ
ദീപവും പ്രതിഷ്ഠിച്ചു വിവിധ
ക്ഷേത്രങ്ങളിൽ
നീ തന്നെ അറിയുക നിന്നിലെ
ചൈതന്യത്തെ
എന്ന തത്വത്തിനായി കണ്ണാടി
ബിംബമാക്കി.
അരുവിപ്പുറത്തങ്ങു മുങ്ങിയെടുത്ത
ശില
അധ:സ്ഥിത ഭക്തർക്ക് മഹാദേവനായ്
മാറി
അന്ധവിശ്വാസങ്ങളെ
അകറ്റൂവെന്നരുളി
മദ്യപാന സ്വഭാവം മാറ്റേണ്ട ദുശ്ശീലവും
കേരളം ഭ്രാന്താലയമായിരുന്ന
യുഗത്തിൽ
നവോത്ഥാന വിദ്യാവിജ്ഞാനം
പകർന്നൊരാ
ഗുരുവെ നമിക്കുന്നു ജയന്തി
സുദിനത്തിൽ
പ്രണാമമർപ്പിക്കുന്നു പീത
കുസുമങ്ങളാൽ



