Tuesday, October 6, 2026
Homeകേരളംപനത്തടിയിൽ മകൾക്കു നേരെ പിതാവിന്റെ ആസിഡ് ആക്രമണം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി...

പനത്തടിയിൽ മകൾക്കു നേരെ പിതാവിന്റെ ആസിഡ് ആക്രമണം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്.

കാസര്ഗോഡ്: മകള്ക്കും, ബന്ധുവിനും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി അന്വേഷണം ഊര്ജിതമാക്കി പൊലിസ്. ആനപ്പാറ സ്വദേശി മനോജ് കര്ണാടകയിലേക്ക് കടന്നതായാണ് സൂചന.

ഇന്നലെ രാത്രിയാണ് കാസര്ഗോഡ് പനത്തടി പാറക്കടവില് 17 വയസുകാരിയായ മകള്ക്കും, സഹോദരന്റെ 10 വയസുള്ള മകള്ക്കും നേരെ മനോജ് ആസിഡ് ഒഴിച്ചത്. ആക്രമണത്തില് ഇരുവര്ക്കും സാരമായ പരിക്കേറ്റതയാണ് വിവരം. ഇവരെ ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു.

പനത്തടി പാറക്കടവിലെ ബന്ധുവീട്ടിലാണ് മകളുണ്ടായിരുന്നത്. റബര്ഷീറ്റ് നിര്മിക്കാനായി കൊണ്ടുവന്ന ആസിഡാണ് കുട്ടികള്ക്ക് നേരെ എറിഞ്ഞത്. മകളുടെ കൈക്കും, കാലിനും പൊള്ളലേറ്റിരുന്നു. പത്തു വയസുകാരിയുടെ മുഖത്തടക്കം പരിക്കേറ്റതായാണ് റിപ്പോര്ട്ട്.

മൂന്ന് ദിവസം പ്രത്യേക മുന്നറിയിപ്പില്ല; 9ന് ഈ ജില്ലകളില്‍ മഴ കനക്കും; അലർട്ടുകള്‍ പ്രഖ്യാപിച്ചു

മനോജ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പരാതി. മദ്യപിച്ച്‌ പ്രശ്നമുണ്ടാക്കുന്നതിനാല് ഭാര്യ ഇയാളുടെ അടുത്ത് നിന്ന് മാറി താമസിക്കുകയാണ്. ഇതിന്റെ വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മനോജിനെതിരെ രാജപുരം പൊലിസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് പുറമെ കൊലപാതക ശ്രമം, വീട്ടില് അതിക്രമിച്ച്‌ കയറല് എന്നീ വകുപ്പുകള് ചുമത്തിയാണ് കേസ് അന്വേഷണം നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ