Thursday, October 22, 2026
Homeഇന്ത്യപ്രമുഖ കർണാടക സംഗീതജ്ഞൻ കടുങ്ങല്ലൂർ ഡോ. എസ് ഹരിഹരൻനായർ അന്തരിച്ചു

പ്രമുഖ കർണാടക സംഗീതജ്ഞൻ കടുങ്ങല്ലൂർ ഡോ. എസ് ഹരിഹരൻനായർ അന്തരിച്ചു

പ്രമുഖ കർണാടക സംഗീതജ്ഞൻ കടുങ്ങല്ലൂർ ഡോ. എസ് ഹരിഹരൻനായർ(78) അന്തരിച്ചു. കമ്പനി ജോലിക്കിടയിൽ ഇരുകൈകളും നഷ്ടമായിട്ടും അദ്ദേഹം സംഗീതം കൈവിട്ടില്ല. ആയിരത്തിലേറെ ശിഷ്യഗണങ്ങളുണ്ട്.

നിരവധി വേദികളിൽ ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. സരിഗ സംഗീത അക്കാദമിയുടെ സ്ഥാപകനാണ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന് കടുങ്ങല്ലൂരിലെ വീട്ടുവളപ്പിൽ നടക്കും.

1947 നവംബർ 14ന് കിഴക്കേ കടുങ്ങല്ലൂർ ചക്കുപറമ്പിൽ പി ശങ്കരൻനായരുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ചു. 1971ലാണ്‌ കളമശേരി പ്രീമിയർ ടയേഴ്സിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ ഇരുകൈകളും നഷ്ടമായത്‌. ഹാർമോണിസ്റ്റായിരുന്ന തനിക്ക് കൃത്രിമ കൈയിൽ മുന്നേറാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ്‌ കർണാടക സംഗീതത്തിലേക്ക് ചുവടുവച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ