താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം കാർ മതിലിൽ ഇടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബാലുശ്ശേരി കൂട്ടാലിട സ്വദേശികളായ അഭിജിത്, ഷിബിൻ ലാൽ, ശിവൻ എന്നിവർക്കാണ് പരിക്കേറ്റത്.
ചുരം ഇറങ്ങി വരികയായിരുന്ന കാർ മതിലിൽ ഇടിച്ച് അഴുക്ക് ചലിൽ വീണാണ് അപകടം ഉണ്ടായത്.പരുക്കേറ്റ 2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



