Sunday, November 24, 2024
Homeകഥ/കവിതഓണപ്പാട്ട് (കവിത) ✍പ്രിയൻ പോർക്കുളത്ത്.

ഓണപ്പാട്ട് (കവിത) ✍പ്രിയൻ പോർക്കുളത്ത്.

പ്രിയൻ പോർക്കുളത്ത്

തിരുവോണപ്പുലരിതൻ തിരിമെല്ലെ
തെളിയുമ്പോൾ
തിരതല്ലിയാർക്കുന്നു എൻ മാനസം
തിരുമേനിതൻ പദനിസ്വനം
കാതോർത്തു
തീരാത്ത മോഹത്താൽ ഞാനിരുന്നൂ..

തീരത്തണയുവാൻ മോഹിക്കും
മനസ്സുമായ്
തിരുമാറിൽ ശ്രീവത്സ
മണിയുന്ന ഭഗവാനെ
തിരുനാമങ്ങൾ പാടി ഞാൻ
എതിരേൽക്കട്ടെ
തിരു തൃക്കാക്കരയപ്പനെ
വരവേൽക്കട്ടെ..

തിരുവോണപ്പാട്ടൊന്ന് മനസ്സിൽ
വിടരുമ്പോൾ
തീർക്കുന്നു മനസ്സിന്നും പൂക്കളങ്ങൾ
തിരുവാതിരക്കളിപ്പാട്ടൊന്ന് പാടി ഞാൻ
തിരുവോണത്തപ്പനെ വരവേൽക്കട്ടെ
തിരുമുന്നിൽ സാഷ്ടാഗം
തൊഴുതിടട്ടെ..

പ്രിയൻ പോർക്കുളത്ത് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments