Tuesday, September 17, 2024
Homeഇന്ത്യമഹാരാഷ്ട്രിയിലെ ഛത്രപതി ശിവജി പ്രതിമ തകർന്ന സംഭവത്തിൽ ഒളിവിലായിരുന്ന ശിൽപി അറസ്റ്റിൽ

മഹാരാഷ്ട്രിയിലെ ഛത്രപതി ശിവജി പ്രതിമ തകർന്ന സംഭവത്തിൽ ഒളിവിലായിരുന്ന ശിൽപി അറസ്റ്റിൽ

മഹാരാഷ്ട്രിയിലെ മാൾവാനിലുള്ള രാജ്കോട്ട് ഫോർട്ടിലെ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകർന്ന സംഭവത്തെത്തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ശിൽപി ജയ്ദീപ് ആപ്തയെ അറസ്റ്റ് ചെയ്തു. അറസ്റ്റിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലായിരുന്ന ജയ്ദീപ് ആപ്തയെ കല്യാണിലുള്ള സ്വവസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

ജയ്ദീപിനെ പിടികൂടാൻ എഴ് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് രൂപീകരിച്ചിരുന്നത്. കല്യാണിൽ നിന്നുള്ള ഡിസിപി സച്ചിൻ ഗുഞ്ചാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയ്ദീപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇപ്പോൾ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

സംഭവത്തിൽ രണ്ടാമത്തെ അറസറ്റാണ് നടന്നത്. പ്രതിമയുടെ ഘടനാപരമായ കാര്യങ്ങളിൽ വിദഗ്ദോപദേശം നൽകിയ ചേതൻ പാട്ടീൽ എന്നയാളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

ഓഗസ്റ്റ് 26നായിരന്നു സിന്ധ്ദുർഗിലെ രാജ് കോട്ട് ഫോർട്ടിലെ ഛത്രപതി ശിവജി മഹാരാജിന്റെ 35 അടി ഉയരമുള്ള പൂർണകായ പ്രതിമ തകർന്നത്. ആപ്തയെയും പാട്ടീലിനെയുമാണ് സംഭവത്തിലെ പ്രതികളായി പൊലീസ് സംശയിക്കുന്നത്. പാട്ടീലിനെ ആദ്യം പിടികൂടാൻ കഴിഞ്ഞു. ഒളിവിൽ പോയ ആപ്തെയ്ക്കായി മാൾവാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

വിവിധ പൊലീസ് സംഘങ്ങളെയാണ് ആപ്തെയെ കണ്ടെത്താനായി നിയോഗിച്ചിരുന്നത്. അറസ്റ്റിന് ശേഷം അന്വേഷണ സംഘം ആപ്തയെ സിന്ധിദുർഗ് പൊലീസിന് കൈമാറുകയും കൂടുതൽ അന്വേഷണത്തിനായി സിന്ധുദുർഗിലേക്ക് കൊണ്ടുപോവുകയും ചെയ്തു.അതേ സമയം ആപ്തയുടെ അറസ്റ്റ് വൈകിയതിനെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവായ സച്ചിൻ സാവന്ത് രംഗത്തെത്തി. ഭരണത്തിലിരിക്കുന്നവരിലുള്ള സ്വാധീനമാണ് അറസ്റ്റ് ഒഴിവാക്കാൻ ആപ്തെയെ ഒളിച്ചി കഴിയാൻ സഹായിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഛത്രപതി ശിവജിയക്ക് മഹാരാഷ്ടക്കാർക്കിടയിലുള്ള പ്രാധാന്യം കാരണം പ്രതിമ തകർന്നത് പ്രതിഷേധങ്ങൾക്കിടയായിരുന്നു. തുടർന്ന് അധികൃതർ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയും, പ്രതിമയുടെ നിമ്മാണത്തിലുണ്ടായ അപാകതയാണോ രൂപകൽപ്പനയിലെ പ്രശ്നങ്ങളാണോ പ്രതിമയുടെ തകർച്ചയ്ക്ക് കാരണം തുടങ്ങിയവയിൽ വിശദമായ അന്വേഷണം നടത്തുകയാണ്. പ്രതിമയുടെ ഘടനാപരമായ രുപകൽപ്പനയിലും നിർവഹണത്തിലും എന്തെങ്കിലും അപാകതകൾ ഉണ്ടോ എന്നുള്ളത് കൂടുതൽ അന്വേഷണത്തിൽ വെളിവാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments