Wednesday, September 23, 2026
Homeഇന്ത്യചെന്നൈയിൽ ആറാംക്ലാസുകാരിയെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ

ചെന്നൈയിൽ ആറാംക്ലാസുകാരിയെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ

ചെന്നൈ: ചെന്നൈ അരിയല്ലൂര്‍ ജിലയിലെ ജയങ്കൊണ്ടത്തിന് സമീപമുള്ള ഗ്രാമത്തില്‍  ആറാംക്ലാസുകാരിയായ 13 വയസ്സുള്ള  ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു. രാജേന്ദ്രന്‍ (65), ചിന്നതമ്പി (70), പനീര്‍ശെല്‍വം (76) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍ അവധി ദിനത്തില്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് മൂവരുംചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.

മാതാവ് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ചിലര്‍ വന്നുപോയതായി കുട്ടി പറഞ്ഞു. പിന്നീട് വിശദമായി ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ജയങ്കൊണ്ടം മഹിളാ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു മൂന്നുപേരെയും അറസ്റ്റുചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ