Monday, November 25, 2024
Homeഅമേരിക്കഫിലഡൽഫിയ സീറോമലബാർ പള്ളിയിൽ വി: തോമ്മാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരം

ഫിലഡൽഫിയ സീറോമലബാർ പള്ളിയിൽ വി: തോമ്മാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരം

ജോസ് മാളേയ്ക്കൽ

ഫിലാഡൽഫിയ: ഭാരതഅപ്പസ്തോലനും, ഇടവക മദ്ധ്യസ്ഥനുമായ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്‌റാന (ഓർമ്മ) തിരുനാൾ ജൂൺ 28 മുതൽ ജൂലൈ 8 വരെ വിവിധതിരുക്കർമ്മങ്ങളോടെയും, കലാപരിപാടികളോടെയും ആഘോഷിച്ചു. ജൂൺ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ, ചിക്കാഗോ സീറോമലബാർ രൂപതാ വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം എന്നിവർ സംയുക്തമായി തിരുനാൾകൊടി ഉയർത്തി പത്തുദിവസം ആഘോഷങ്ങൾക്കു ആരംഭം കുറിച്ചു. നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച്.

ജുലൈ 5 വെള്ളിയാഴ്ച്ച മുൻ വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കിലും, ശനിയാഴ്ച്ച റവ. ഫാ. ജോബി ജോസഫും (സെ. മേരീസ് സീറോമലബാർ, ലോംഗ് ഐലൻ്റ്) മുഖ്യകാർമ്മികരായി തിരുനാൾ കുർബാനയും, ലദീഞ്ഞും. ശനിയാഴ്ച്‌ച ലദീഞ്ഞിനുശേഷം ചെണ്ടമേളത്തിന്റെയും, ബഹുവർണ മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.

തുടർന്ന് കലാസന്ധ്യ അരങ്ങേറി. ഇടവകയിലെ കലാപ്രതിഭകളും, പ്രസുദേന്തി കുടുംബങ്ങളും അവതരിപ്പിച്ച മൂന്നുമണിക്കൂർ നീണ്ടുനിന്ന കലാസന്ധ്യ ഹൃദ്യമായിരുന്നു. അനുഗൃഹീത നൃത്തകലാകാരനും, മാതാ ഡാൻസ് അക്കാഡമി ഡയറക്ടറുമായ ബേബി തടവനാലിന്റെ കോറിയോഗ്രഫിയിൽ നൃത്തവിദ്യാലയത്തിലെ കലാപ്രതിഭകൾ ബേബിയുമൊന്നിച്ചവതരിപ്പിച്ച അവതരണനൃത്തം, ഇടവക ഗായക സംഘത്തിന്റെ ഗാനാമൃതം, സി.സി.ഡി. ഗേൾസിൻ്റെ പ്രാർത്ഥനാനൃത്തം, പ്രസുദേന്തി ദമ്പതികളും, കുട്ടികളും ഒന്നുചേർന്നവതരിപ്പിച്ച വിവിധ നൃത്തങ്ങൾ, മിമിക്രി ആർട്ടിസ്റ്റുകളായ ആക്കാട്ടുമുണ്ട റോയ്/റോജ് സഹോദരങ്ങൾ അവതരിപ്പിച്ച സൈൻ ആർട്ടിസ്റ്റുകളുടെ ശബ്ദാനുകരണം, മരിയൻ മദേഴ്സ‌സിന്റെ സ്‌കിറ്റ്, സെ. വിൻസൻ്റ് ഡി പോൾ ടീം അവതരിപ്പിച്ച ഹാസ്യനാടകം, യൂത്ത് ഡാൻസ് എന്നിവ സദസ്യർ നന്നായി ആസ്വദിച്ചു. കമ്പ്യൂട്ടർ സങ്കേതികവിദ്യയുടെ ഡിസൈനുകളും, സഹായത്താൽ സ്റ്റേജിലവതരിപ്പിക്കുന്ന കലാപരമായ കലാരൂപത്തിനിണങ്ങുന്ന പശ്ചാത്തല ദൃശ്യവിസ്‌മയങ്ങളും സമന്വയിപ്പിച്ചുള്ള വീഡിയോ വാൾ സ്റ്റേജിനു മിഴിവേകി. ടിജോ പറപ്പുള്ളി, ജയിൻ സന്തോഷ്, ആൽബിൻ ഏബ്രാഹം, എമിലിൻ തോമസ് എന്നിവർ കലാസന്ധ്യയുടെ അവതാരകരായി.

പ്രധാന തിരുനാൾ ദിവസമായ ജുലൈ 7 ഞായറാഴ്ച്‌ച രാവിലെ ഒമ്പതര മണിക്ക് റവ. ഫാ. ലിജോ കൊച്ചുപറമ്പിലിൻ്റെ (ഫിലാഡൽഫിയ സെ. ന്യൂമാൻ ക്‌നാനായ കത്തോലിക്കാ മിഷൻ) മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബാന. റവ. ഫാ. ജോസഫ് അലക്സ് (കാത്തലിക് യൂണിവേഴ്‌സിറ്റി, വാഷിംഗ്‌ടൺ ഡി. സി.) തിരുനാൾ സന്ദേശം നൽകി. നൊവേനക്കും ലദീഞ്ഞിനുശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, യുവജനങ്ങൾ തയാറാക്കിയ കാർണിവൽ, തുടർന്ന് ‌സ്നേഹവിരുന്ന്.

മരിച്ചവരുടെ ഓർമ്മദിനമായ ജൂലൈ 8 തിങ്കളാഴ്ച്‌ച വൈകുന്നേരം 7 നുള്ള ദിവ്യബലി, ഒപ്പീസ് എന്നിവയെതുടർന്ന് റവ. ഡോ. ജോർജ് ദാനവേലിൽ കൊടിയിറക്കിയതോടെ പത്തുദിവസം നീണ്ട തിരുനാളാഘോഷങ്ങൾക്കു തിരശീലവീണു.

വിൻസന്റ് ഇമ്മാനുവലും കുടുംബവുമായിരുന്നു ഈ വർഷത്തെ തിരുനാൾ നടത്തിയത്.

ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, കൈക്കാരന്മാരായ ജോജി ചെറുവേലിൽ, ജോസ് തോമസ്, പോളച്ചൻ വറീദ്, സജി സെബാസ്റ്റ്യൻ, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, തിരുനാൾ പ്രസുദേന്തി, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ തിരുനാളിന്റെ ക്രമീകരണങ്ങൾ നിർവഹിച്ചു.

ഫോട്ടോ: ജോസ് തോമസ്

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments