Wednesday, September 23, 2026
Homeസിനിമനിധി കാക്കും ബറോസ് ഭൂതത്തിന്റെ പോരാട്ടം; അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍.

നിധി കാക്കും ബറോസ് ഭൂതത്തിന്റെ പോരാട്ടം; അനിമേറ്റഡ് വീഡിയോ പുറത്തുവിട്ട് മോഹന്‍ലാല്‍.

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. റിലീസ് അടുക്കുന്നതിനിടെ ചിത്രത്തിന്റെ രസകരമായ ഒരു അനിമേറ്റഡ് വീഡിയോ പങ്കുവക്കുകയാണ് മോഹന്‍ലാല്‍. ബറോസിന്റെ ആനിമേഷന്‍ സീരീസിന്റെ സംവിധാനം സുനില്‍ നമ്പുവാണ് നിര്‍വ്വഹിക്കുന്നത്.

സിനിമയില്‍ മോഹന്‍ലാലിന്റെ വേഷത്തിനോട് സമാനമായാണ് അനിമേഷനിലെ കഥാപാത്രത്തെയും ഒരുക്കിയിരിക്കുന്നത്. രസകരമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. ടി കെ രാജീവ് കുമാറിന്റേതാണ് ഈ സീരീസിന്റെ ആശയം. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസ് രചനയിലാണ് ഈ ത്രീഡി ചിത്രം റിലീസിനെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയന്‍ നാദസ്വരമുമാണ് സംഗീതം പകരുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. മോഹന്‍ലാലിന്റേതായി പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാനും രജപുത്ര നിര്‍മിക്കുന്ന എല്‍ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രവുമാണ് ചിത്രീകരണം തുടരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ