Monday, December 23, 2024
Homeകേരളംനെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ; ഭക്ഷണത്തിൽ സയനൈഡ് കലർത്തി മരണമെന്ന് പൊലീസ്.

നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ നിലയിൽ; ഭക്ഷണത്തിൽ സയനൈഡ് കലർത്തി മരണമെന്ന് പൊലീസ്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. തൊഴുക്കൽ സ്വദേശി മണിലാൽ, ഭാര്യ സ്മിത, മകൻ അഭിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ്‌ മരണമെന്നു പൊലീസ് പറഞ്ഞു. അതേസമയം, എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments