Friday, September 20, 2024
Homeഅമേരിക്കഇമ്രാന്‍ ഖാനെ മോചിപ്പിക്കുക';ഇന്ത്യ-പാക് മത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളില്‍ ബാനറുമായി വിമാന൦.

ഇമ്രാന്‍ ഖാനെ മോചിപ്പിക്കുക’;ഇന്ത്യ-പാക് മത്സരത്തിനിടെ സ്റ്റേഡിയത്തിന് മുകളില്‍ ബാനറുമായി വിമാന൦.

ന്യൂയോര്‍ക്ക്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുമായി ലോകകപ്പ് സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനം പറന്നു. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടയിലാണ് സംഭവം. മത്സരം നടക്കുന്ന നാസോ കൗണ്ടി സ്‌റ്റേഡിയത്തിന് മുകളിലൂടെയാണ് വിമാനം പറന്നുയര്‍ന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് പോരാട്ടത്തിനിടയ്ക്കാണ് വിമാനം പറന്നത്. ഇമ്രാന്‍ ഖാനെ മോചിപ്പിക്കുക എന്ന സന്ദേശമെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് വിമാനം സഞ്ചരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ-ഇന്‍സാഫ് (പിടിഐ)സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments