Logo Below Image
Thursday, June 26, 2025
Logo Below Image
Homeസിനിമഇ എം അഷ്‌റഫിന്റെ എ ഐ സിനിമ ഈയാഴ്‌ച.

ഇ എം അഷ്‌റഫിന്റെ എ ഐ സിനിമ ഈയാഴ്‌ച.

ഇ എം അഷ്‌റഫ് കഥയും സംവിധാനവും നിർവഹിക്കുന്ന ഇന്ത്യയിലെ ആദ്യ എഐ സിനിമ ‘മോണിക്ക ഒരു എഐ സ്റ്റോറി’ മെയ് അവസാനം കേരളത്തിലെ തിയറ്ററുകളിൽ എത്തും. ഹൈപ്പർ ആക്റ്റീവ് ആയ കുട്ടി ഇന്റർനെറ്റിൽ പരിചയപ്പെട്ട ഒരു ആർട്ടിഫിഷ്യൽ ഇന്റലിജന്റിനെ സ്നേഹിക്കുന്ന കഥയിൽ എഐ ആയി അമേരിക്കൻ മോട്ടിവേറ്റർ അപർണ മൾബറി അഭിനയിക്കുന്നു. കുട്ടിയായി മാളികപ്പുറം ഫെയിം ശ്രീപതും. മജീഷ്യനായി ഗോപിനാഥ് മുതുകാട് എത്തുന്നു.

എഐ സാങ്കേതിക വൈദഗ്ധ്യവും ആധുനിക ജീവിതവും ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥയിൽ മാജിക്കിലൂടെ മറ്റൊരു ലോകം കാണിക്കുകയാണ് ഗോപിനാഥ് മുതുകാട്‌. കണ്ണൂർ ശ്രീലത സിനി എബ്രഹാം, ജ്യോതി, ശുഭ, മണികണ്ഠൻ മൻസൂർ പള്ളൂർ, പ്രസന്നൻ പിള്ള, കന്നട ഫിലിം ഡയറക്ടർ സന്ദേശ് ഷെട്ടി, അജയൻ, അനിൽ എന്നിവരാണ് മറ്റ്‌ അഭിനേതാക്കൾ. മാമുക്കോയ അവസാനമായി അഭിനയിച്ച്‌ റിലീസ് ആയ ഉരു എന്ന സിനിമയ്‌ക്കുശേഷം ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഗ്രാഫിക്സിനു പ്രാധാന്യമുള്ള സിനിമയ്‌ക്ക് പശ്ചാത്തല സംഗീതം റോണി റാഫേൽ. പ്രഭാവർമ്മയുടെ വരികൾക്ക് യുനാസിയോ സംഗീതം. നദീം ഇർഷാദ്, യെർബേഷ് ബെച്ചു എന്നിവർ ഗായകർ. മൻസൂർ പള്ളൂർ എഴുതിയ പ്രൊമോഷൻ ഗാനം ആലപിച്ചിട്ടുള്ളത് അപർണ മൾബെറി. സാംസ് പ്രൊഡക്‌ഷൻ നിർമിച്ച ചിത്രം തന്ത്ര മീഡിയ തിയറ്ററുകളിൽ എത്തിക്കുന്നു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ