Monday, May 4, 2026
Homeകേരളംപൂജിക്കാൻ വാങ്ങിയ നവരത്ന മോതിരം പണയം വെച്ച മേല്‍ശാന്തിയ്ക്ക് സസ്പെൻഷൻ.

പൂജിക്കാൻ വാങ്ങിയ നവരത്ന മോതിരം പണയം വെച്ച മേല്‍ശാന്തിയ്ക്ക് സസ്പെൻഷൻ.

ക്ഷേത്രത്തിൽ പൂജിക്കാൻ ഏല്‍പ്പിച്ച നവരത്ന മോതിരം പണയംവെച്ച മേല്‍ശാന്തിയ്ക്ക് സസ്പെൻഷൻ. കോട്ടയം ജില്ലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ പി വിനീഷിനെയാണ് സസ്പെൻഡ് ചെയ്തത്.

ദുബായില്‍ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണ് ഒന്നര ലക്ഷം രൂപ മൂല്യം വരുന്ന നവരത്ന മോതിരം പൂജിക്കാനായി മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. 21 ദിവസത്തെ പൂജ ചെയ്തതാല്‍ കൂടുതല്‍ ഉത്തമമാകുമെന്ന് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. മോതിരം തിരിച്ചുവാങ്ങാനായി എത്തിയപ്പോള്‍ പൂജയുടെ പൂവും ചന്ദനവും മാത്രമാണ് പ്രസാദമായി പട്ടില്‍ പൊതിഞ്ഞ് നല്‍കിയത്.

ഇവർ മോതിരം ചോദിച്ചപ്പോള്‍ കൈമോശം വന്നെന്നാണ് പറഞ്ഞത്. ഇതിനെ തുടർന്ന് പ്രവാസി ദേവസ്വം കമ്മീഷണർക്ക് പരാതി നല്‍കിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മോതിരം പണയംവച്ചെന്ന് പൂജാരി സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ നിലവിൽ ദേവസ്വത്തിന്റേയും വിജിലൻസിന്റേയും അന്വേഷണം നടക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com