Friday, December 27, 2024
Homeഅമേരിക്കഹൂസ്റ്റണിൽ നീന്തൽക്കുളത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മുങ്ങിമരിച്ചു.

ഹൂസ്റ്റണിൽ നീന്തൽക്കുളത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി മുങ്ങിമരിച്ചു.

ഹൂസ്റ്റൺ: മൂവാറ്റുപുഴ സ്വദേശിയെ യുഎസിലെ ഹൂസ്റ്റണിലെ വീട്ടിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ സ്വദേശി വത്യാമ്പിള്ളിൽ പൗലോസിൻ്റെയും സാറാമ്മയുടെയും മകനായ ജോർജ് വി പോൾ (അനി-56) ആണ് മരണപ്പെട്ടത്.

ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് മൂവാറ്റുപുഴയിലുള്ള ജോർജിൻ്റെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മകൻ രക്ഷപ്പെട്ടു. ഭാര്യ കേയ. മകൻ ബ്രയാൻ, സാറ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് ഹൂസ്റ്റണിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments