Saturday, December 28, 2024
Homeകേരളം10വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം, പ്രതി സലീം പിടിയിലായി.

10വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം, പ്രതി സലീം പിടിയിലായി.

കാഞ്ഞങ്ങാട്പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽനിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട്പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്‌. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന പത്ത് വയസുകാ രിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.

കുടക് ,മാണ്ഡ്യ,ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലുംകാസർകോട്ജില്ലയിലെവിവിധപ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽനടത്തിയെങ്കിലുംകണ്ടെത്താനായിരുന്നില്ല.ഇടക്ക്കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട്നല്ലസ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്.ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം. നേരത്തെ മാല പിടിച്ചു പറിച്ച കേസുകളുംഇയാൾക്കെതിരെയുണ്ട്.പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച്പീഡിപ്പിച്ചതിന് പോക്സോ കേസിലുംഇയാൾപ്രതിയാണ്.

ഇതില്‍ മൂന്ന് മാസം റിമാന്‍റിലായിരുന്നു. അധികംസുഹൃത്തുക്കൾ ഇല്ലാത്തയുവാവിനെക്കുറിച്ച്കൂടുതൽവിവരങ്ങൾലഭിക്കാനായിനേരത്തെജയിലിൽഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ബാംഗ്ലൂരിലുംഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക്കടക്കാനുള്ള സാധ്യതകണക്കിലെടുത്ത്പൊലീസ്പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്.ഇതോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തികസ്റ്റഡിയിലെടുത്തത്.

കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലിൽ ഉപേക്ഷിച്ചിട്ട്പോകുകയായിരുന്നു. പുലർച്ചെ മുത്തച്ഛൻ പശുവിനെ കറക്കാൻതൊഴുത്തിലേക്ക് പോയ സമയത്താണ് പ്രതികുട്ടിയെതട്ടിക്കൊണ്ടുപോയത്. തുടർന്ന് വീടിന് ഒരു കിലോമീറ്റർ അകലെ ഞാണിക്കടവ് വയൽ പ്രദേശത്ത് കുട്ടിയെഉപേക്ഷിക്കുകയായിരുന്നു.മുഖംമറച്ചെത്തിയമലയാളംസംസാരിക്കുന്നയാളാണ്തട്ടിക്കൊണ്ടുപോയതെന്ന്കുട്ടിപറഞ്ഞിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments