Saturday, May 2, 2026
Homeഇന്ത്യ"മോദിയായി വേഷമിടില്ലെന്ന് സത്യരാജ് ; 'ആശയപരമായി താനൊരു പെരിയാറിസ്റ്റ്'.

“മോദിയായി വേഷമിടില്ലെന്ന് സത്യരാജ് ; ‘ആശയപരമായി താനൊരു പെരിയാറിസ്റ്റ്’.

ചെന്നൈ : താൻ പെരിയാറിസ്റ്റാണെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കിൽ അഭിനയിക്കില്ലെന്നും തമിഴ്‌ നടൻ സത്യരാജ്. മോദിയായി വേഷമിടാൻ തന്നെയാരും സമീപിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു. അങ്ങനെയൊരു വേഷം വന്നാൽ താൻ ചെയ്യില്ലെന്നും ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം വ്യക്തമാക്കിയതായി തമിഴ് മാധ്യമങ്ങളാണ്‌ റിപ്പോർട്ട് ചെയ്തത്‌.

കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്. ഇതോടെ സമീപ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്ക്‌ വിരാമമായി.

2007-ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ സത്യരാജ് അഭിനയിച്ചതിന്‌ പ്രേക്ഷക പ്രശംസ ഏറെയായിരുന്നു. അനലിസ്റ്റ് രമേശ് ബാലയാണ്‌ സത്യരാജ് മോദിയായി വേഷമിടുന്നുവെന്നും ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായിരിക്കും ചിത്രം നിർമ്മിക്കുകയെന്നും മുൻപ് എക്‌സിലൂടെ വിവരം പങ്കുവെച്ചത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com