Wednesday, September 23, 2026
Homeകേരളം5ജി സേവനങ്ങൾ ആരംഭിക്കാൻ വോഡഫോൺ ഐഡിയ.

5ജി സേവനങ്ങൾ ആരംഭിക്കാൻ വോഡഫോൺ ഐഡിയ.

കൊച്ചി: ആറ് മാസത്തിനുള്ളിൽ ഇന്ത്യയിൽ അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ ലഭ്യമാക്കാൻ വോഡഫോൺ ഐഡിയ ഒരുങ്ങുകയാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അക്ഷയ് മൂൻഡ്ര പറഞ്ഞു. ഇതിനായി വിവിധ സ്ഥാപനങ്ങളുമായി ചർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയുടെ നിലനിൽപ്പിന് 5ജി സേവനങ്ങൾ അനിവാര്യമാണ്.

ഉപഭോക്താക്കളിൽ നിന്നുള്ള ശരാശരി പ്രതിമാസ വരുമാനത്തിൽ തുടർച്ചയാതി വർദ്ധന നേടുകയാണെന്നും അക്ഷയ് മൂൻഡ്ര പറഞ്ഞു. എറിക്‌സൺ, നോക്കിയ, സാംസംഗ് എന്നിവയുമായി ചേർന്ന് അഞ്ചാം തലമുറ ടെലിഫോൺ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അഞ്ച് സർക്കിളുകളിൽ നോക്കിയോയുമായി ചേർന്നാണ് വോഡഫോൺ ഐഡിയ 4ജി സേവനങ്ങൾ നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ