Logo Below Image
Monday, May 26, 2025
Logo Below Image
Homeകേരളംപ്രശസ്ത നാടക നടൻ എം സി കട്ടപ്പന നിര്യാതനായി:

പ്രശസ്ത നാടക നടൻ എം സി കട്ടപ്പന നിര്യാതനായി:

ഇടുക്കി: പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ (75) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ ഒൻപതരയ്ക്ക് കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.

1977-ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീര്‍ത്ഥം തേടി എന്ന പ്രൊഫഷണല്‍ നാടകത്തിലാണ്  ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007-ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്‌കാരവും ലഭിച്ചു. കാഴ്ച, പകല്‍, പളുങ്ക്, നായകന്‍ തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ