Saturday, June 22, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി നാലാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (മുപ്പത്തി നാലാം വാരം)

സൈമ ശങ്കർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)കുസൃതി ചോദ്യങ്ങൾ (B)നാക്കുളുക്കി
(C)പദ്യം (D)സ്റ്റാമ്പ് കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കുന്നുണ്ടന്ന് വിശ്വസിയ്ക്കുന്നു.😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) കുസൃതി ചോദ്യങ്ങൾ (12)

1)വാച്ച്‌ കെട്ടിയ മനുഷ്യന്‍ ?

വാച്ച്മാന്‍

2)കണ്ണില്‍ വെക്കുന്ന അട?

കണ്ണട

3)Englishലെ അവസാനത്തെ അക്ഷരം?

H

4)വാങ്ങാന്‍ പറ്റാത്ത കടം?

സങ്കടം

5)പുഴയിലുള്ള അക്കം?

ആറ്‌ (പുഴ=ആറ്‌)

6)ആനുകാലികങ്ങളില്‍ വരിക്കു നില്‍ക്കുന്ന കാര്‍?

വരിക്കാര്‍

7)ബി.കോമിന്റെ പൂര്‍ണരൂപം?

ബിലോ കോമണ്‍സെന്‍സ്‌

8)ഏറ്റവും കൂടുതല്‍ കോഴികളുള്ള നാട്‌?

കോഴിക്കോട്‌

9)ഐ.എ. എസ്സിന്റെ പൂര്‍ണ്ണ രൂപം?

ഇന്ത്യന്‍ അടുക്കള സര്‍വ്വീസ്‌

10)സൂര്യന്റെ ജന്‍മദിനം? ‘

Sunday’

📗📗

👫B) നാക്കുളുക്കി

കുട്ടീസ്… കഴിഞ്ഞ ആഴ്ചകളുടെ തുടർച്ച യായി ഈ വാരത്തിലും നമുക്ക് ചില വരികൾ വേഗത്തിൽ ചൊല്ലി നോക്കാം. ടങ് ട്വിസ്റ്റർ എന്ന് ഇംഗ്ലീഷിൽ പറയുന്ന കുറച്ചു നാക്കുളുക്കി വാചകങ്ങൾ വേഗത്തിൽ വായിച്ചു രസിച്ചോളൂ.. 😍കഴിഞ്ഞ ആഴ്ചകളിലെ ചൊല്ലി നോക്കിയോ..?

21. ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍..!

22. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി..!

23. തച്ചന്‍ തയ്ച്ച സഞ്ചി, ചന്തയില്‍ തയ്ച്ച സഞ്ചി..

24. അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ..

25. ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ..!

📗📗

👫C) പണ്ടേ പ്രചാരത്തിലുള്ള പദ്യങ്ങൾ (2)

ഹായ് കുട്ടീസ് ഈ വാരവും നമുക്ക് പണ്ടേ നാട്ടിൽ പാടുന്ന കുട്ടി കവിതകളിൽ ഒന്ന് കൂടി വായിയ്ക്കാം… ട്ടോ

പൂമ്പാറ്റ

വർണ്ണ ചിറക് വിടർത്തിയെങ്ങും
പാറിപറക്കുന്ന സുന്ദരികൾ
ആയുസ്സ് കുറവുള്ള ജീവികളാ
അഴകിൽ അവരെന്നും റാണികളാ
പൂക്കളിൽ നിന്നും തേൻ നുകർന്നു
പാറി പറക്കുവതെന്തു ചന്തം
കണ്ണുപോൽ തോന്നിക്കും ചിറകുഭാഗം
ശത്രുവിൽ നിന്ന് രക്ഷ നേടാം
ഷഡ്പദം എന്ന പേരുമുണ്ട്
ചിത്ര ശലഭം എന്നുമോതും

📗📗

👫D) സ്റ്റാമ്പിന്റെ കഥ (15)

നീലഗിരി താര്‍ (വരയാട്)

2000-ൽ ഡെഫിനിറ്റീവ് സ്റ്റാമ്പുകളുടെ പരമ്പരയിൽ 50 പൈസ മുഖവിലയുള്ള സ്റ്റാമ്പിൽ വരയാടിനെ ചിത്രീകരിച്ച് പുറത്തിറക്കി.

പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ സമൃദ്ധിയുടെയും സംരക്ഷണ വെല്ലുവിളികളുടെയും പ്രതീകമാണ് (നീലഗിരിതാർ) വരയാട് എന്ന നിഷ്കളങ്ക മൃഗം,ചെങ്കുത്തായതും മിനുസമാര്‍ന്നതും ഉരുണ്ടതുമായ ഏതുതരം പാറകളിലൂടെയും മിന്നായംപോലെ പായാനും ശത്രുവിനെ കബളിപ്പിച്ച് കടന്നുകളയാനും വിരുതുള്ള ഈ കാട്ടാടിന് ‘വരയാട്’ എന്ന പേര് തമിഴിന്റെ സംഭാവനയാണ്. പാറ എന്നാണ് ‘വരൈ’ എന്ന തമിഴ് പദത്തിന്റെ അര്‍ഥം. പര്‍വതനിരകളിലെ പുല്‍മേടുകള്‍ മേച്ചില്‍പുറവും പാറക്കെട്ടുകളുടെ ഇടുക്കുകളും ഗുഹകളും വാസസ്ഥലവുമാക്കുന്ന ‘വരൈയാടുകള്‍’ അങ്ങനെ മലയാളികള്‍ക്ക് വരയാടുകളായി.ആട്ടിൻ കുടുംബത്തിൽ ഒരൊറ്റ ഇനമേ കേരളത്തിലെ കാടുകളിൽ ഉള്ളത്. അതുകൊണ്ട് വരയാടുകളെ “കാട്ടാട്” എന്നും വിളിക്കാറുണ്ട്.കേരളത്തിലെ മൂന്നാര്‍, ദേവികുളം, നീലഗിരി എന്നിവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന കാട്ടാടിന്റെ (നീലഗിരി താര്‍) അടുത്ത ബന്ധുക്കള്‍ ലോകത്ത് ആകെ ഹിമാലയത്തിന്റെ താഴ് വാരങ്ങളില്‍ മാത്രമേയുള്ളൂ.
ആടുവർഗ്ഗത്തിൽ പെടുന്ന ഈ ജീവികൾ പശ്ചിമഘട്ടത്തിന്റെ പാലക്കാട് മുതൽ ഇടുക്കി വരെയുള്ള പ്രദേശങ്ങളിലെ സമുദ്രനിരപ്പിൽ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നു.ഉറപ്പുള്ള സ്ഥൂല ശരീരമുള്ള ഇവയ്ക്ക് രണ്ടരയടിയോളം നീളവും, മൂന്നരയടി ഉയരവുമുണ്ടാകും. തൂക്കം ശരാശരി 50 കിലോഗ്രാം. പിന്നോട്ടു വളഞ്ഞ ചെറിയ കൊമ്പുള്ള ഇവയില്‍ ആണിനും, പെണ്ണിനും കൊമ്പുകളുണ്ട്. കഴുത്തിലും, വയറിന്റെ അടിയിലും വെള്ള നിറവും. സസ്യഭുക്കുകളായ ഇവയുടെ മുഖ്യഭക്ഷണം പച്ചപ്പുല്ലും ഇലകളുമാണ്.തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടപ്പെടുന്ന മൃഗങ്ങളാണ് ഇവ,ഇവയ്ക്ക് കടും മഞ്ഞയോ തവിട്ടോ നിറത്തിലുള്ള വളരെ ചെറിയ രോമങ്ങളാണുള്ളത്. കുഞ്ചിരോമങ്ങൾ ചെറുതും മുള്ളുപോലുള്ളതുമായിരിക്കും,വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് കീഴ്ക്കാം തൂക്കായപാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്40ശതമാനമേ ബാലാരിഷ്ടതകൾ താണ്ടി രക്ഷപ്പെടാറുള്ളു. സാധാരണ ഒരു പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവ്വമായി ഇരട്ടകളേയും കാണാറുണ്ട്.ജനിച്ച് രണ്ട് മാസം മാതാവിന്റെ പൂർണ്ണ സംരക്ഷണത്തിലായിരിക്കും ഇവ, പ്രായപൂർത്തിയാകാൻ 16 മാസം എടുക്കുന്നു. 9 വർഷം വരെ ജീവിച്ചിരിക്കാൻ ശേഷിയുണ്ടെങ്കിലും ശരാശരി ആയുസ് 3.5 വർഷമാണ്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ് വരയാടുകൾ വംശനാശം നേരിടാൻ ഇടയായത്‌. വേനൽ കാലത്തെ കാട്ടു തീയും നാട്ടു മൃഗങ്ങൾ തീറ്റതേടി വനമേഖലയിലേക്കു കടന്നതും വരയാടുകളുടെ വാസസ്ഥലം ചുരുങ്ങാൻ ഇടയാക്കി. ചിതറിയതും ചുരുങ്ങിയതുമായ മേഖലകളിലേക്ക്‌ വരയാടുകൾ ഒതുങ്ങാൻ ഇതിടയാക്കി.വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ സ്ഥാപിക്കപ്പെട്ടെ ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറിൽ നിന്നും 17 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. 97 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം എന്ന ബഹുമതിയും ഇതിനുണ്ട്.ഐ.യു.സി.എന്നിന്റെ റെഡ്‌ ഡാറ്റാ ലിസ്റ്റിൽ പെടുന്ന വംശനാശം നേരിടുന്ന ജീവി വർഗമാണ് ഇവയെ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിലും ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (18)

അവതരണം:
സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬👭

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments