Saturday, August 22, 2026
HomeUS Newsഷാർജയിൽ മലയാളി വീട്ടമ്മ മരണപ്പെട്ടു.

ഷാർജയിൽ മലയാളി വീട്ടമ്മ മരണപ്പെട്ടു.

രവി കൊമ്മേരി. യുഎഇ .

പതിനേഴ് വർഷക്കാലമായി ഷാർജയിൽ ലാംബ്രൽ എന്ന കമ്പനിയിൽ ജോലി ചെയ്തു വരുന്ന ഹരിപ്പാട് കരിപ്പുഴ സ്വദേശി സ്മിത്ത് സുശീലൻ്റെ ഭാര്യ ചൈതന്യ സ്മിത്ത് (38) ഇന്നലെ രാത്രി ഷാർജയിലെ സുലേഖ ആശുപത്രിയിൽ മരണപ്പെട്ടു. പനിയാണ് മരണകാരണം എന്ന് പറയപ്പെടുന്നു.

ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന സ്മിത്തിൻ്റെ കുടുംബം വളരെക്കാലമായി ഷാർജയിൽ സ്ഥിരതാമസക്കാരാണ്. മരണപ്പെട്ട ചൈതന്യ വീട്ടമ്മയായിരുന്നു. വൈഗ സ്മിത്ത് (16) , ദ്രോണൻ സ്മിത്ത് (10), കണ്ണകി സ്മിത്ത് (7), എന്നിവർ മക്കളാണ്. നല്ലൊരു കലാ കുടുംബമായ ഇവർ യുഎഇ യിലെ പല പ്രവാസി സംഘടനകളിലും അംഗങ്ങളായി പ്രവർത്തിച്ചു വരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിൻ്റെ ഭാഗമായി യുഎഇ ഗവൺമെൻ്റിൻ്റെ എല്ലാവധി നടപടികളും പൂർത്തിയാക്കി ഉടൻ തന്നെ മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

റിപ്പോർട്ടർ
രവി കൊമ്മേരി. യുഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ