” വരാനുളളത് യാഥാർത്ഥ്യമാണ് ഭയക്കേണ്ടതില്ല”.
വില്യം ജോൺസൺ
പാറക്കല്ല് പൊട്ടിക്കുവാൻ കൂടം കൊണ്ട് പല പ്രാവശ്യം അടിക്കേണ്ടി വരും. അവസാനത്തെ ഒരു അടിയിലായിരിക്കും അത് പൊട്ടിച്ചിതറുന്നത്. അതിനാൽ ആദ്യം അടിച്ച അടികൾ ഫലവത്തായില്ല എന്നർത്ഥമില്ല. ഒരോ അടിക്കും അതിൻ്റേതായ ഗുണങ്ങൾ ഉണ്ട്. തുടർച്ചയായ ശ്രമം കൊണ്ടാണ് ആ പാറക്കക്ഷണം പൊട്ടിയത്.
ജീവിതവും ഇതുപോലെ തന്നെയാണ്. നിരന്തരമായ പരിശ്രമമേ ഫലപ്രാപ്ത്തിയിലെത്തുകയുള്ളൂ. പരിശ്രമങ്ങളിടക്ക് വെച്ച് നിറുത്തിയാൽ അതുവരെ ചെയ്ത പണിയെല്ലാം വെറുതെയാകും. ഒരു ശ്രമവും പതിവഴിയിൽ ഉപേക്ഷിക്കരുത്.
ഏതൊരു വിജയത്തിൻ്റേയും പിന്നിൽ നിരന്തരമായ പരിശ്രമത്തിൻ്റേയും കൂട്ടായ പ്രയഗ്നത്തിൻ്റേയും കൃത്യമായ കണക്കുകൂട്ടലുകളുടേയും കഥകൾ നമുക്ക് കാണുവാൻ പറ്റും.
വിജയപാതകൾ നമുക്ക് മുന്നിൽ തുറന്നു കിടക്കുന്നു. നേരായ രീതിയിൽ നാം ശ്രമിച്ചാൽ മാത്രം മതി.
ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ