Friday, November 22, 2024
Homeകഥ/കവിതനനവോർമ്മകൾ (കവിത)✍പത്മ. എസ്. ചിറക്കര

നനവോർമ്മകൾ (കവിത)✍പത്മ. എസ്. ചിറക്കര

പത്മ. എസ്. ചിറക്കര

മിഴിയോരം കണ്ടില്ലേലും
മൊഴിയൊന്നും കേട്ടില്ലേലും
മനതാരിൽ നീയുണ്ടെൻ പൂങ്കുരുന്നേ…
അകലെ നീ പോയാലും
എന്നുമാ പുഞ്ചിരി ഒളിവീശുമെൻ
മനസ്സിൽ നിലാവു പോലെ…
ഒളിവീശുമെൻ മനസ്സിൽ നിലാവു
പോലെ….

എൻവിരൽത്തുമ്പു പിടിച്ചു
കിന്നരിപ്പല്ലും കാട്ടി
എൻ മുന്നിലോടിയൊളിച്ചു കളിച്ചതല്ലേ
നീ…
എൻ മുന്നിലോടിയൊളിച്ചു
കളിച്ചതല്ലേ…
കണ്ണാരം പൊത്തിയ നിന്റെ ചുണ്ടിലെ
പാൽമധുരം
എന്നുമെൻ ജീവനിൽ അമൃതേകിടും…
എന്നുമെൻ ജീവനിൽ അമൃതേകിടും….

ഇടനെഞ്ചിലെരിയുന്ന
കനലൊന്നണയുവാൻ
ഇനിയെത്ര കണ്ണീർ പൊഴിച്ചിടേണം..
ഞാൻ ഇനിയെത്ര കണ്ണീർ
പൊഴിച്ചിടേണം…
നനവോർമ്മ നിറയ്ക്കുമീ ശൂന്യത
മാറുവാൻ
ഇനിയെത്ര രാവുകൾ
പൊലിഞ്ഞിടേണം..
ഞാൻ ഇനിയെത്ര കാതങ്ങൾ
താണ്ടിടേണം…

പത്മ. എസ്. ചിറക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments