ന്യൂഡൽഹി: കനത്ത പോലീസ് കാവലിൽ ഗുണ്ടാ നേതാക്കളുടെ വിവാഹം. ദ്വാരകയിലെ സന്തോഷ് ഗാര്‍ഡനിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഗുണ്ടാ നേതാക്കാളായ സന്ദീപ് കാലാ ജാതേഡിയും അനുരാധ ചൗധരിയുമാണ് വിവാഹിതരായത്.
കമാന്‍ഡോകളുടെയും 250 പോലീസുകാരുടെയും കാവലിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ നിരീക്ഷിക്കാനായി ഡ്രോണുകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചിരുന്നു.
ഹരിയാന, ഡൽഹി, രാജസ്ഥാന്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പോലീസിന്റെ ക്രിമിനൽ ലിസ്റ്റില്‍ ഇടം പിടിച്ചവരും തലയ്ക്കു വലിയ വിലയുള്ള കൊടുംകുറ്റവാളികളുമാണ് സന്ദീപും അനുരാധയും. തിഹാർ ജയിലിലെ തടവുപുള്ളിയാണ് വരൻ സന്ദീപ്. ആറ് മണിക്കൂർ പരോളാണ് ഇയാൾക്ക് വിവാഹത്തിനായി അനുവദിച്ചത്.
ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 150 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരുടെയും പേര് വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. സന്ദീപിന്റെ അഭിഭാഷകനായിരുന്നു വിവാഹത്തിന്റെ മേൽനോട്ടം.