Logo Below Image
Thursday, May 29, 2025
Logo Below Image
Homeഇന്ത്യഇനി ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ അവധി; ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും.

ഇനി ബാങ്കുകള്‍ക്ക് ശനിയാഴ്ചകളില്‍ അവധി; ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും.

ന്യൂഡല്‍ഹി:ശനിയാഴ്ചകളില്‍ എല്ലാ ബാങ്കുകള്‍ക്കും അവധി നല്‍കാനുള്ള ശുപാർശയ്ക്ക് അംഗീകാരം നല്‍കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. നിലവില്‍ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയുമാണ് ബാങ്കുകള്‍ക്ക് പ്രവർത്തിദിനം. അതേസമയം പുതിയ ശുപാർശയ്ക്ക് അംഗീകാരം ലഭിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസം തിങ്കള്‍ മുതല്‍ വെള്ളി വരെയാകും.

പ്രവർത്തി ദിവസം കുറയുന്നതോടെ പ്രവർത്തി സമയം വർധിപ്പിക്കും. 45 മിനിറ്റ് കൂടി അധികം പ്രവർത്തി സമയം വർധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്ബളം 17% കൂട്ടാനും തീരുമായിട്ടുണ്ട്. 2022 നവംബർ 1 മുതല്‍ പ്രാബല്യത്തോടെ 5 വർഷത്തേക്കാണ് ശമ്ബളവർധന. ക്ലറിക്കല്‍ ജീവനക്കാരുടെ അടിസ്ഥാനശമ്ബളം തുടക്കത്തില്‍ 17,900 ആയിരുന്നത് 24,050 രൂപയാകും.

സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്ബളം 65,830 രൂപയില്‍നിന്ന് 93,960 രൂപ വരെയാകും. പ്യൂണ്‍, ബില്‍ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാനശമ്ബളം 14,500 രൂപയില്‍നിന്ന് 19,500 രൂപയാക്കി. സർവീസിന്റെ അവസാനമുള്ള അടിസ്ഥാനശമ്ബളം 37,145 രൂപയില്‍നിന്ന് 52,610 രൂപയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ