Monday, December 23, 2024
HomeKeralaതൃശൂരിൽ പൂവ്വത്തൂരിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു.

തൃശൂരിൽ പൂവ്വത്തൂരിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു.

തൃശൂരിൽ പൂവ്വത്തൂരിൽ വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. തൃശൂർ പൂവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെ മകൾ ദേവപ്രിയ (18) ആണ് മരിച്ചത് .

പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്ര പരിസരത്ത് വെച്ച് ഇന്ന് വൈകീട്ട് 6.10 നാണ് അപകടം.

ഗുരുവായൂർ എൽഎഫ് കോളേജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർത്ഥിയായ ദേവപ്രിയ സ്കൂട്ടറിൽ കോളേജിൽ നിന്ന് എൻസിസി പരേഡ് കഴിഞ്ഞ് സ്കൂട്ടറിൽ വരുമ്പോഴാണ് അപകടത്തിൽ പെട്ടത്.

മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ ദേവപ്രിയ , പിന്നിൽ വന്ന ടോറസിനടിയിൽ പെടുകയായിരുന്നു.
അമ്മ: സുരഭി,
സഹോദരങ്ങൾ: ദേവനന്ദ, ദേവകിഷൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments