Sunday, February 25, 2024
HomeUS News👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിമൂന്നാം വാരം)

👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിമൂന്നാം വാരം)

അവതരണം: സൈമ ശങ്കർ

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക് (A)പഴഞ്ചൊല്ലുകൾ (B)ഹോജ മുല്ല തമാശ (C)പൊതു അറിവും, (D)സ്റ്റാമ്പിന്റെ കഥ, കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ (E)സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടല്ലോ….?മുൻപ് കാണിച്ചു തന്ന രീതിയിൽ ചിത്രങ്ങൾ വരച്ചുവൊ .?😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) പഴഞ്ചൊല്ലുകളും, വ്യാഖ്യാനവും(9)

 

1) കടന്നൽക്കൂട്ടിൽ കല്ലെറിയരുത്

ആപത്തു സ്വയം വരുത്തിവയ്ക്കരുത്.

2) കണ്ടറിയാത്തവൻ കൊണ്ടറിയും

കണ്ടുപഠിക്കാത്തവൻ അനുഭവത്തിലറിയും.

3) കണ്ണിൽ കൊള്ളാനുള്ളത് പുരികത്തായി.

ആപത്തിൽനിന്ന് അപ്രതീക്ഷിതമായി രക്ഷപെടുക.

4) കക്കാൻപഠിച്ചാൽ നിൽക്കാൻ പഠിക്കണം.

തെറ്റിൽനിന്നു രക്ഷപെടാനുള്ള മാർഗ്ഗം കണ്ടെത്തണം.

5) കടിക്കും പട്ടി കുരയ്ക്കില്ല

കൂടുതൽ പറയുന്നവൻ പ്രവർത്തിക്കില്ല.

6) കന്നിനെ കയം കാണിക്കരുത്

ആസക്തിയുള്ള കാര്യങ്ങളിൽ ആളുകളെ എത്തിക്കരുത്. (പ്രകൃതം കണ്ടറിഞ്ഞ് പെരുമാറണം)

7) കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനുംവയ്യ

ഉപേക്ഷിക്കാനും സ്വീകരിക്കാനും വയ്യാതാവുക.

8) കള്ളൻ കപ്പലിൽ തന്നെ
കൂടെനിൽക്കുന്നവൻ കള്ളനാവുക.

9) കരയുന്ന കുഞ്ഞിനേ പാലുള്ളൂ

നിർബന്ധിച്ചെങ്കിലേ കാര്യം നേടാനാവൂ. (അവകാശങ്ങൾ ചോദിച്ചു വാങ്ങണം)

10) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

സ്വന്തം കാര്യമെല്ലാവർക്കും പ്രധാനം.

📗📗

👫B) ഹോജ തമാശ(4)

ഓടിപ്പോയ പന്നിയും സമയവും

ഒരിക്കല്‍ ഒരാള്‍ പെട്ടെന്ന് ഓടി വന്നു വയലില്‍ പണിയെടുത്തു കൊണ്ടിരുന്ന മുല്ലായോടു ചോദിച്ചു : നിങ്ങള്‍ ഈ വഴിയെ ഒരു പന്നി ഓടി വരുന്നത് കണ്ടോ ? അതെങ്ങോട്ടാണ് പോയത് ?
മുല്ലാ പറഞ്ഞു : ദാ ആ വഴിയെ പോയി .
ഇത് കേട്ട് അയാള്‍ നന്ദി പോലും പറയാതെ പന്നി പോയ വഴിയെ കുറെ മുന്നോട്ടു പോയി, പെട്ടെന്ന് തിരിച്ചു വന്നു.
അയാള്‍ : നിങ്ങള്‍ക്ക് ഉറപ്പുണ്ടോ , ഈ വഴി തന്നെയാണോ അത് പോയത് ?
മുല്ല: തീര്‍ച്ചയായും , ഏതാണ്ടു രണ്ടു വർഷം മുമ്പായിരുന്നു എന്ന് മാത്രം.(😂🤭)

📗📗

👫C) പൊതുഅറിവ് (16)

കുട്ടീസ്….ഈ ആഴ്ച യിലെ പൊതു അറിവിൽ നമ്മൾ വിവിധ തരം പാട്ടുകൾ 45എണ്ണം മുൻ ഒൻപത് വാരങ്ങളിൽ പരിചയപ്പെട്ടതിന്റെ തുടർച്ചയായി 5 എണ്ണം കൂടി അറിയാം…. ട്ടോ😍

46. ആവിയർ പാട്ട്

കണ്ണകിയെ പ്രകീർത്തിച്ചു കൊണ്ടുള്ള പാട്ടുകൾ . വർണ്ണ പ്പൊടികൾ കൊണ്ട് കളം വരച്ചു അതിന്റെ മുന്നിലിരുന്നാണ് പാടുക .

47. കർമശാസ്താം പാട്ട്

ഉത്തര കേരളത്തിലെ പുള്ളുവരുടെ അനുഷ്ഠാനം . പുള്ളുവരുടെ വർഗോല്പ്പത്തിയും കലാ പാരമ്പര്യവും ആണ് വിഷയം . മിഴാവാണ്‌ വാദ്യം .

48. കാക്കപ്പാട്ട്

പരേതരുടെ ആത്മാക്കളെ തൃപ്തി പ്പെടുത്താനുള്ള അനുഷ്ഠാന ഗാനങ്ങൾ . പ്രാകൃത വർഗക്കാരുടെ ഇടയിൽ കൂടുതൽ പ്രചാരം

49. മരക്കൊട്ടൻ പാട്ട്

ഉത്തര കേരളത്തിലെ “മാവില ” സമുദായക്കാരുടെ അനുഷ്ഠാനം . “മാവിലർ ” തെയ്യം കെട്ടി ആടിയതിനു ശേഷം മരക്കൊട്ടൻ പാട്ടുകൾ പാടി കളിക്കുന്നു.

50. ഊഞ്ഞാൽ പാട്ട്

ധനുമാസത്തിൽ തിരുവാതിര നാളിൽ ഊഞ്ഞാലാടിക്കൊണ്ട് സ്ത്രീകൾ പാടുന്ന പാട്ട് . ദമയന്തി സ്വയംവരം , സുന്ദരീ കല്യാണം, സീതാ സ്വയംവരം , മത്സ്യ ഗന്ധി ചരിതം തുടങ്ങിയ കഥകളാണ് വിഷയം

📗📗
👫D) സ്റ്റാമ്പിന്റെ കഥ (9)

എം.ജി രാമചന്ദ്രൻ

മക്കള്‍ തിലകം എം.ജി. ആര്‍ തമിഴ് ജനതയ്ക്ക് ഒരു നായകതാരമോ മുഖ്യമന്ത്രിയോ അല്ല മറിച്ച് അവരുടെ പൂജാമുറിയിലെ ദൈവസമാനമായ ആള്‍രൂപമാണ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് താലൂക്കിലെ വടവന്നൂര്‍ ഗ്രാമത്തില്‍ ഗോപാലമേനോന്റെയും മരുതൂര്‍ സത്യഭാമയുടേയും പുത്രനായി രാമചന്ദ്രന്‍ പിറന്നു.

ജനഹൃദയങ്ങളിലേക്ക് ആഴത്തില്‍ പതിഞ്ഞ ദൈവതുല്യനായിരുന്നു തമിഴ് ജനതയ്ക്ക് എം.ജി.ആര്‍. സിനിമയില്‍ നിന്നും, അണ്ണാ ദുരൈ രാഷ്ട്രീയ അടവുകള്‍ പഠിപ്പിച്ച് വളര്‍ത്തി കൊണ്ടുവന്ന എം.ജി.രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ കളങ്കമില്ലാത്ത രാഷ്ട്രീയക്കാരിലൊരാളായിരുന്നു. തമിഴ്സിനിമയിലെ ശോഭ കെടാത്ത നായകനായിരുന്നു. കരുണാനിധിയുടെ എഴുത്ത് എം.ജി.ആര്‍ ഡയലോഗുകളിലൂടെ ജനത്തെ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിപ്പിച്ചു. കോണ്‍ഗ്രസില്‍ നിന്നും അണ്ണാ ദുരൈ അധികാരം പിടിച്ചെടുക്കുമ്പോള്‍ എം.ജി.ആറും കരുണാനിധിയുമായിരുന്നു ഇടവും വലവും. അണ്ണായുടെ മരണ ശേഷം കരുണാനിധി പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും തലപ്പത്തെത്തി. ഡി.എം.കെയില്‍ അഭിപ്രായവ്യത്യാസം ഉടലെടുക്കുകയും എം.ജി.ആര്‍ കലൈഞ്ജറുമായി തെറ്റിപ്പിരിഞ്ഞ് അണ്ണാ ഡി.എം.കെ രൂപീകരിക്കുകയും ചെയ്തു.എം.ജി.ആര്‍. മലയാളിയായിട്ടുപോലും ഒരു മലയാള സിനിമയില്‍ മാത്രമാണഭിനയിച്ചത്‌. ‘ജനോവ’ ആണ്‌.എം.ജി.ആര്‍. മൂന്നു തവണ വിവാഹിതനായി. 25-ാമത്തെ വയസിലായിരുന്നു എം.ജി.ആറിന്‌ പാലക്കാടുനിന്നും അമ്മ സത്യഭാമ പെണ്ണിനെ കണ്ടെത്തിയത്‌. ഭാർഗവി തങ്കമണി എന്നായിരുന്നു പേര്‌.അധികനാള്‍ ആ ബന്ധം നീണ്ടുനിന്നില്ല. അതിനിടയില്‍ തങ്കമണി മരണമടഞ്ഞു. എം.ജി.ആറിനെ വേദനിപ്പിച്ച സംഭവമായിരുന്നു. അഭിനയവും രാഷ്‌ട്രീയവും എം.ജി.ആറിനെ തിരക്കുളളവനാക്കി. അതുകൊണ്ട്‌ വേദനകള്‍ സ്വയം മറന്നു. പിന്നീട്‌ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ അമ്മ നിർബന്ധിച്ചു. അങ്ങനെ കുഴൽമാന്ദത്തുനിന്നും അമ്മുവിനെ വിവാഹം കഴിച്ചു. സദാനന്ദവതി എന്നായിരുന്നു അമ്മുവിന്റെ യഥാർത്ഥപേര്‌.അമ്മുവിനെയുംകൊണ്ട്‌ എം.ജി.ആര്‍. മദിരാശിയില്‍ താമസമാക്കി. അമ്മുവിന്‌ അന്ന്‌ 14 വയസ്‌ മാത്രമെയുണ്ടായിരുന്നുള്ളു. 1962 ല്‍ അമ്മു ആസ്‌ത്മരോഗത്തിനടിപ്പെട്ട്‌ മരണമടഞ്ഞു. എം.ജി.ആറിന്റെ മൂന്നാത്തെ ഭാര്യയും മലയാളിയായിരുന്നു. വൈക്കത്തുകാരി വി.ആര്‍. ജാനകി. 1952 ല്‍ എം.ജി.ആറിന്റെ നായികയായി ജാനകി അഭിനയിച്ചിരുന്നു. ജാനകിയുമായി അടുത്ത ബന്ധം സ്‌ഥാപിച്ചിരുന്ന എം.ജി.ആര്‍. രണ്ടാമത്തെ ഭാര്യയുടെ മരണശേഷം ജാനകിയെ വിവാഹം കഴിച്ചു.

1977ല്‍ നടന്ന തിരഞ്ഞെടുപ്പിലെ അണ്ണാ ഡി.എം.കെ വിജയത്തോടെ എം.ജി.ആര്‍ മുഖ്യമന്ത്രിയായി. പിന്നീട് ജനകീയ നേതാവിലേക്കുള്ള പടയോട്ടമായിരുന്നു.1972 മുതല്‍ 1987 വരെ തമിഴ്‌നാട്ടിൽഎം.ജി.ആര്‍ തന്റെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

തമിഴ്‌മക്കളുടെ പ്രിയങ്കരനെ എല്ലാ രീതിയിലും സംരക്ഷിച്ച ആരാധകര്‍ ഹാസ്യനടന്‍ എന്‍.എസ്‌. കൃഷ്‌ണന്‍ ജനിച്ച നാഗര്കോവിലില്‍ വച്ച്‌ ‘ജനങ്ങളുടെ പൊട്ട്‌’ എന്ന അർത്ഥം വരുന്ന ‘മക്കൾതിലകം’ ബഹുമതി എം.ജി.ആറിനു സമ്മാനിച്ചു. അന്നുമുതല്‍ എം.ജി.ആര്‍. മക്കൾ തിലകം എം.ജി.ആര്‍. ആയി അറിയപ്പെട്ടു.10 വർഷ‍വും 10 മാസവും മുഖ്യമന്ത്രിയായി ജനങ്ങളെ സേവിച്ചു. തമിഴ്‌നാടിനുവേണ്ടി കേന്ദ്രത്തിൽ നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി ശ്രമിയ്ക്കുകയും കേന്ദ്രവുമായി ഏറ്റുമുട്ടാതെ എല്ലാം നേടിയെടുക്കയും ചെയ്തു. തമിഴ് സർവകലാശാല, എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട്ടിൽ വിമൻസ് യൂണിവേഴ്‌സിറ്റി എന്നിവ സ്ഥാപിച്ചു. 1983 ൽ മദ്രാസ് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് ബിരുദം നൽകി. 1972 ൽ ‘റിക്ഷാക്കാരൻ’ എന്ന സിനിമയിൽ അഭിനയിച്ചതിന് മികച്ച നടനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.ഒരു സൂപ്പര്‍ താരത്തിന് ഇന്ത്യയില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സിംഹാസനം തന്നെയായിരുന്നു മലയാളിയായ എം.ജി. രാമചന്ദ്രന് തമിഴ്ജനത നിറഞ്ഞ സന്തോഷത്തോടെ നല്‍കി ആദരിച്ചത്.

1987 ഡിസംബർ 24നു തമിഴകം അവിശ്വസനീയമായ ആ വാർത്ത കേട്ടു–എംജിആർ വിടവാങ്ങി. ജനസാഗരങ്ങൾക്കു നടുവിൽനിന്ന് എംജിആർ മണ്ണിലേക്കു മടങ്ങി. അവൻ നിൻട്രാൽ പൊതുക്കൂട്ടം. നടന്താൽ ഊർവലം (അദ്ദേഹം നിന്നാൽ പൊതുയോഗം. നടന്നാൽ ഘോഷയാത്ര). മരണത്തിനും അതു തിരുത്താനായില്ല. ജനമനസുകളില്‍ മറ്റാർക്കും ലഭിക്കാത്ത അംഗീകാരമാണ്‌ എം.ജി.ആറിന്‌ ലഭിച്ചത്‌. ഒരു പുരുഷായുസിലെ ജീവിതം മുഴുവന്‍ ജനമനസുകളില്‍ ജീവിച്ചു. ഈ മഹാന്‌ തന്റെ സേവനങ്ങളെ മുൻനിർത്തി രാജ്യം ‘ഭാരതരത്നം’ നല്കി ആദരിച്ചു

1990-ൽ അദ്ദേഹത്തിന്റെ73-ാം ജന്മവാർഷിക ദിനത്തിൽ ഭാരതീയ തപാൽ വകുപ്പ് 60 പൈസ മുഖവിലയുള്ള അനുസ്മരണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (7)

അവതരണം: സൈമ ശങ്കർ
➖➖➖➖➖➖➖➖➖➖➖
👬👭👫👭👬👭👫👭👬

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments