Friday, April 17, 2026
Homeലോകവാർത്തപാകിസ്ഥാൻ തെരഞ്ഞെടുപ്പ്‌: പഞ്ചാബിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മറിയം ഷെറീഫ്‌.

പാകിസ്ഥാൻ തെരഞ്ഞെടുപ്പ്‌: പഞ്ചാബിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മറിയം ഷെറീഫ്‌.

ലാഹോർ: പാകിസ്ഥാൻ മുസ്ലിം ലീഗ്‌ നവാസ്‌ (പിഎംഎൽഎൻ) സീനിയർ വൈസ്‌ പ്രസിഡന്റും മുൻ പ്രധാനമന്ത്രി നവാസ്‌ ഷെറീഫിന്റെ മകളുമായ മറിയം ഷെറീഫ്‌ (50) പഞ്ചാബ്‌ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ്‌ മുഖ്യമന്ത്രിയാകുന്ന ആദ്യ വനിതയാണ്‌.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹരീക്‌ ഇ ഇൻസാഫ്‌ (പിടിഐ) പിന്തുണയ്ക്കുന്ന സുന്നി ഇത്തിഹാദ്‌ കൗൺസിലിന്റെ (എസ്‌ഐസി) റാണ അഫ്‌താബ്‌ ആയിരുന്നു എതിർ സ്ഥാനാർഥി.

പിടിഐയും എസ്‌ഐസിയും വോട്ടെടുപ്പ്‌ ബഹിഷ്കരിച്ചു.അച്ഛനിരുന്ന കസേരയിൽ ഇരിക്കുന്നതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രീയ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും മറിയം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com