Monday, February 26, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 13 | ശനി ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 13 | ശനി ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

” നിശ്വാസമുതിർക്കൂ പക്ഷേ പിൻമാറരുത്
സങ്കടപ്പെടൂ പക്ഷേ പശ്ചാതപിക്കരുത്”.

ജോർജ് ക്രേബ്

ജീവിതമെന്ന പോരാട്ടം തുടരുമ്പോൾ ശത്രുവിന് മുന്നിൽ തളരുന്നുവെന്ന് തോന്നിയാൽ നിശ്വാസമുതിർത്ത് പൂർവ്വാധികം ശക്തിയാർജ്ജിക്കാൻ ശ്രമിക്കണം. നമ്മുടെ പോരാട്ടങ്ങൾക്ക് ഇടവേളയുണ്ടാകരുത് ചെറിയൊരു ക്ഷീണം തീർക്കൽ മാത്രമേയാകാവൂ. ഒരു വ്യക്തിയുടെ മനോധൈര്യമാണ് അയാളുടെ ബലം. ജീവിതത്തിൽ നേരിട്ട കുറ്റപ്പെടുത്തലുകളെയും, നഷ്ടങ്ങളേയും, വേദനകളെയും വിസ്മരിക്കാം.

ഇലകളെല്ലാം കൊഴിഞ്ഞു പോയിട്ടും ചില മരങ്ങളുണങ്ങാതെ നിൽക്കുന്നത് അതിൻ്റെ വേരുകളാഴത്തിൽ പടർന്നതിനാലാണ്. നമ്മുടെ ജീവിതവും ബന്ധങ്ങളുമിതുപോലെയാണ്. ആഴത്തിൽ വേരൂന്നിയ ചില ബന്ധങ്ങൾ നിലനിൽക്കുന്നത് കൊണ്ട് ശത്രുക്കൾ തകർക്കാൻ നോക്കുമ്പോളും ഇരട്ടി ശക്തിയോടെ ഉയിർത്തെഴുന്നേൽക്കും.

സ്വപ്നങ്ങളെല്ലാം നശിച്ചിട്ടും ജീവിതം മുന്നോട്ട് പോകുന്നത് നാളെ നല്ലൊരു കാലം വരുമെന്ന പ്രതീക്ഷയിലാണ്, പുതിയ പ്രതീക്ഷകളും, വിശ്വാസവുമാണ് ജീവിതത്തെയെന്നും മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം. പ്രതീക്ഷ കൈവിടാതെ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാൻ ശ്രമിക്കാം.

പ്രിയപ്പെട്ടവർക്കെല്ലാം നല്ലൊരു ദിനം ആശംസിക്കുന്നു

സ്നേഹത്തോടെ സന്തോഷത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനം.

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments